സംസ്ഥാനത്ത് നെല്ലുസംഭരണവും വിലവിതരണവും പുരോഗമിക്കുന്നു
Alappuzha , 30 മാര്ച്ച് (H.S.) നെല്ലുസംഭരണവും വിലവിതരണവും പുരോഗമിക്കുന്നു.സംസ്ഥാനത്ത് നെല്ല് സംഭരണവും സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് വിതരണം ചെയ്യുന്ന പ്രക്രിയയും സജീവമായി പുരോഗമിക്കുന്നു. ഈ സംഭരണ വർഷത്തിൽ (2025- 26) ഒന്നാം വിളയിൽ 41073 കർഷകരിൽ
G R Anil


Alappuzha , 30 മാര്ച്ച് (H.S.)

നെല്ലുസംഭരണവും വിലവിതരണവും പുരോഗമിക്കുന്നു.സംസ്ഥാനത്ത് നെല്ല് സംഭരണവും സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് വിതരണം ചെയ്യുന്ന പ്രക്രിയയും സജീവമായി പുരോഗമിക്കുന്നു. ഈ സംഭരണ വർഷത്തിൽ (2025- 26) ഒന്നാം വിളയിൽ 41073 കർഷകരിൽ നിന്നായി 1.04 ലക്ഷം നെല്ലാണ് സംഭരിച്ചത്.

അതിൻ്റെ വിലയായ 315 കോടി രൂപ പൂർണമായും കർഷകർക്ക് കൊടുത്തു തീർത്തു കഴിഞ്ഞു.

രണ്ടാമത് സംവരണം പുരോഗമിക്കുന്നു.ഇതുവരെ 42794 കർഷകരിൽ നിന്നായി 1.37 ലക്ഷം മെടിക് ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഇതിൻറെ വിലയായി 128.73 കോടി രൂപ ഇതിനോടൊപ്പം വിതരണം ചെയ്തു കഴിഞ്ഞു.പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ വില വിതരണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

സപ്ലൈകോയുമായി കരാറിലേർപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , കാനറ എന്നീ ബാങ്കുകളിൽ എന്നും പിആർഎസ് വായ്പ ആയിട്ടാണ് കർഷകർക്ക് സംഭരണ വില ലഭ്യമാക്കുന്നത്.പാലക്കാട് ജില്ലയിൽ ഇതര ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഈ സംഭരണ സീസൺ മുതൽ സഹകരണ ബാങ്കുകളിൽ നിന്നും കർഷകർക്ക് നേരിട്ട് വായ്പ ലഭ്യമാക്കാൻ സർക്കാർ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി നടപടികൾ പുരോഗമിച്ചു വരികയാണ്.തൊട്ടടുത്ത ദിവസം മുതൽ കർഷകർക്ക് നെല്ലിൻ്റെ വിലവിതരണം ആരംഭിക്കുന്നതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News