പ്രധാനമന്ത്രി കേരളത്തിൽ ശബരിമല സ്വർണകൊള്ളയെ കുറിച്ച് പറയാത്തത് സി പി എം ബി ജെപി ഡീലിന്റെ ഭാഗമെന്ന് കെ സി വേണുഗോപാൽ
Thiruvananthapuram , 30 മാര്ച്ച് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് വന്നപ്പോള് ശബരിമല സ്വര്ണക്കൊള്ളയെക്കുറിച്ച് പൂര്ണ നിശബ്ദത പാലിച്ചത് ഡീലിന്റെ ഭാഗമെന്ന് കെ സി വേണുഗോപാൽ.. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ല എന്നു
KC Venugopal


Thiruvananthapuram , 30 മാര്ച്ച് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് വന്നപ്പോള് ശബരിമല സ്വര്ണക്കൊള്ളയെക്കുറിച്ച് പൂര്ണ നിശബ്ദത പാലിച്ചത് ഡീലിന്റെ ഭാഗമെന്ന് കെ സി വേണുഗോപാൽ.. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ല എന്നു വരെ തോന്നി. അയ്യപ്പന്റെ സ്വര്ണം കട്ടവരെല്ലാം കേസില് നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള് നോക്കിക്കൊണ്ടിരിക്കുകയാണ്. സര്ക്കാര് അതിനു വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊണ്ടിരിക്കുമ്പോള് ഏത് ധാരണയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയം ഒരു വിഷയമല്ലാതാക്കി പ്രധാനമന്ത്രി മാറ്റിയത്? കേരളത്തം മുഴുവനുള്ള ബിജെപി-സിപിഎം ധാരണയുടെ ഭാഗമായി, സിപിഎമ്മിനെ നോവിക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായിട്ട് തന്നെയല്ലേ?

വിശ്വാസത്തെക്കുറിച്ച് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ബിജെപിയുടെ ഏറ്റവും വലിയ നേതാവായ പ്രധാനമന്ത്രി കേരളത്തില് വന്നിട്ട്, വിശ്വാസികളെ മുഴുവന് ഏറ്റവുമധികം വേദനിപ്പിച്ച ശബരിമല സ്വര്ണക്കൊള്ള എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ബിജെപി വിശദീകരിക്കണം. ശബരിമല സ്വര്ണക്കൊള്ള ഒരു വിഷയമല്ലെന്നാണെങ്കില് ബിജെപി അത് വ്യക്തമാക്കണം. ബിജെപിയും സിപിഎമ്മും തമ്മില് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്ത്തിക്കുന്നത് എന്നതിന് തെളിവാണിത്.

ബിജെപി് ഇവിടെ എ ടീം ആണോ എന്ന് പ്രധാനമന്ത്രിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്ത്തന്നെ മനസ്സിലായിക്കാണും. ഏപ്രില് 9 കഴിയുന്നതോടെ ഒന്നുകൂടി മനസ്സിലാകും. എ ടീം ആണെന്ന് അവകാശപ്പെടുന്നവര്ക്ക് പലയിടത്തും സ്ഥാനാര്ത്ഥികള് ഇല്ലാതെ പോയത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കെസി വേണുഗോപാല് ആവശ്യപ്പെട്ടു.

കോണ്ഗ്രസും യുഡിഎഫും വ്യക്തമായ ഗ്യാരണ്ടികളുമായാണ് ഈ തിരഞ്ഞെടുപ്പില് ജനങ്ങള്ക്കു മുന്പിലേക്കു പോകുന്നത്. കെഎസ്ആ്ര്ടിസി ബസുകളില് വനിതകള്ക്ക് പൂര്ണമായും സൗജന്യയാത്ര, 3000 രൂപയുടെ ക്ഷേമപെന്ഷന്, കോളജില് പഠിക്കുന്ന പെണ്കുട്ടികള്ക്ക് ആയിരം രൂപ പ്രതിമാസം അലവന്സ്, മുതിര്ന്ന പൗരന്മാര്ക്ക് പ്രത്യേക വകുപ്പ്, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്ഷൂറന്സ്, ചെറുപ്പക്കാര്ക്ക് സ്വയം തൊഴില് സംരംഭങ്ങള് ആരംഭിക്കാന് 5 ലക്ഷം രൂപ പലിശരഹിത വായ്പ എന്നീ ഗ്യാരണ്ടികളാണ് ഇന്ന് കേരളത്തിലെ തിരഞ്ഞെടുപ്പില് ഏറ്റവും വലിയ ചര്ച്ചാ വിഷയം. വന്ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില് വരാനുളള തരംഗമാണ് കേരളത്തില് ആഞ്ഞടിക്കുന്നത്.

ഓള് ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസ് കേരളത്തിന് അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 2012ല്

പാര്ലമെന്റില് വച്ച് കേരളത്തിന് ഉറപ്പു നല്കിയതാണ്. കഴിഞ്ഞ 14 കൊല്ലത്തിനിടെ വിവിധ സംസ്ഥാനങ്ങള്ക്കായി നിരവധി എയിംസുകള് അനുവദിച്ചിട്ടും കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോള് തിരഞ്ഞെടുപ്പ് സമയത്ത് പറയുന്ന വാഗ്ദാനങ്ങള്ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. ഇത് ശുദ്ധ തട്ടിപ്പാണെന്നും കെസി വേണുഗോപാല് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News