യുഡിഎഫ് ക്യാംപിൽ ആവേശമുയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ.
Pathanamthitta , 30 മാര്ച്ച് (H.S.) യുഡിഎഫ് ക്യാംപിൽ ആവേശമുയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഹുൽ ഗാന്ധി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രസംഗം.
Rahul Gandhi


Pathanamthitta , 30 മാര്ച്ച് (H.S.)

യുഡിഎഫ് ക്യാംപിൽ ആവേശമുയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് രാഹുൽ ഗാന്ധി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രസംഗം.

പ്രസംഗത്തിനിടെ ശബരിമല സ്വർണക്കൊള്ളയെപ്പറ്റിയും പരാമർശം. കേരളത്തിലെ എൽഡിഫ് സര്ക്കാര് ബിജെപി നിയന്ത്രണത്തിലാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. കോണ്ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചു.

യുഡിഎഫിന്റെ എതിര്ഭാഗത്തുള്ളത് ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്ഗ്രസാണ്. അതിനാലാണ് അവര് കോണ്ഗ്രസിനെ എതിര്ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ശബരിമലയിൽ സ്വര്ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയത് എന്തുകൊണ്ട്. ബിജെപി-സിപിഎം ബന്ധമാണ് ഇതിന് തെളിവ്. സ്വര്ണം കട്ടവര്ക്ക് അര്ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി.

അതേസമയം കേരളത്തിൻ്റെ മതസൗഹാദ്ദത്തെയും അദ്ദേഹം പുകഴ്ത്തി. മലയാളികള് രാജ്യത്തിൻ്റെ മറ്റ് സംസ്ഥാനങ്ങള്ക്ക് വലിയ സന്ദേശം നൽകുന്നു. ഒരുമിച്ച് നിൽകുക എന്നതാണ് ശക്തി. വയനാട് എംപി ആയതോടെ കേരളമാണ് ഇവയെല്ലാം പഠിപ്പിച്ചത്. വയനാട് ദുരന്തത്തിൽ ഇവയെല്ലാം നാം കണ്ടതാണെന്നും രാഹുൽ പറഞ്ഞു.

കൂടാതെ എൽഡിഎഫ് യഥാർഥ കമ്മ്യൂണിസ്റ്റായി പ്രവർത്തിക്കുന്നില്ല. കോര്പ്പറേറ്റ് സ്വഭാവമാണ് കാണിക്കുന്നത്. കോര്പ്പറേറ്റുകള് ഫണ്ട് ചെയ്യുന്ന സര്ക്കാരായി എൽഡിഎഫ് മാറി. യുഡിഎഫ് സർക്കാർ ഉണ്ടായിരുന്നപ്പോള് കർഷകരെ സഹായിച്ചിരുന്നു. നിലവിലെ സർക്കാർ വന്നതോടെ സര്ക്കാര് നഷ്ടപരിഹാരം നൽകാൻ പോലും മറന്ന് പോയി.

എപസ്റ്റീൻ വിഷയം പാര്ലമെന്റിൽ ഉയര്ത്തിയപ്പോള് മോദി ഓടിയൊളിച്ചു. മോദി ട്രംപിന് കീഴടങ്ങി. അതുപോലെ മോദിക്ക് പിണറായി വിജയനും കീഴടങ്ങിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

മൂന്നിടത്തെ പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഇന്ന് പ്രസംഗിക്കുക. റാന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററിൽ 2.45 ന് പാമ്പാടി ആർഐടി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലെത്തും. റോഡ് മാർഗം മൂന്ന് മണിക്ക് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിലെത്തും.

പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണ പരിപാടിയാണ് പാമ്പാടിയിലേത്. ഇതിനുശേഷം കഞ്ഞിക്കുഴിയിൽ നാലിന് അദ്ദേഹം എത്തും. കോട്ടയം മണ്ഡലത്തിലെ പ്രചാരണയോഗമാണ് കഞ്ഞിക്കുഴിയിൽ. അഞ്ചിന് അതിരമ്പുഴ മാർക്കറ്റ് ജംക്ഷനിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ പ്രചാരണയോഗത്തിൽ പ്രസംഗിക്കും. സമ്മേളനശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടിൽ എത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്കു പോകും.

ജില്ലയിലെ മറ്റു യുഡിഎഫ് സ്ഥാനാർഥികളും വിവിധ വേദികളിൽ പങ്കെടുക്കും. യുഡിഎഫിൻ്റെ സംസ്ഥാന നേതാക്കളും പങ്കെടുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News