Enter your Email Address to subscribe to our newsletters

Thiruvananthapuram , 30 മാര്ച്ച് (H.S.)
ശബരിമല സ്വർണ്ണപ്പാളി കവർച്ചാക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്ഷേത്രങ്ങളിലെ സ്വത്ത് ഉൾപ്പെടെയുള്ളവ സംരക്ഷിക്കേണ്ട ചുമതല ദേവസ്വം ബോർഡിനോടൊപ്പം സർക്കാരിനും പൂർണ ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെറ്റായ വാർത്തകൾ നിരന്തരമായി മാധ്യമങ്ങൾക്ക് നൽകി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കടകംപള്ളി സുരേന്ദ്രനെ വിലക്കണമെന്ന് കാട്ടി പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ, ഏപ്രിൽ ഒന്നിന് തർക്കം സമർപ്പിക്കാൻ കടകംപള്ളിക്ക് കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
അപമാനകരമായ പ്രസ്താവന നടത്തിയതിൽ സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മാനനഷ്ടക്കേസ് നൽകിയിരുന്നു. 2016 മുതൽ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രിയായിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കുമുള്ളതുപോലുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുമുണ്ടെന്നാണ് സതീശൻ കോടതിയിൽ വാദിച്ചത്.
എന്നാൽ സർക്കാരിന് ക്ഷേത്രകാര്യങ്ങളിൽ ഒരു അവകാശവുമില്ല എന്നായിരുന്നു കടകംപള്ളിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശൻ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം. നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
സ്വർണ്ണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വർണ്ണപ്പാളികൾ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്നുമാണ് വി.ഡി. സതീശൻ ആരോപിച്ചത്.
ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിവാദമായ അപേക്ഷ പരിഗണിച്ചതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാർ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടകംപള്ളിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയത്.
ഇത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും വസ്തുതകൾ ബോധ്യമുള്ളതിനാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വി.ഡി. സതീശൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ വി.ഡി. സതീശന്റെ അഭിഭാഷകൻ വാദം പറയാനോ തെളിവ് ഹാജരാക്കാനോ തയ്യാറായില്ല. ഇതോടെ കേസ് നീണ്ടുപോവുകയായിരുന്നു.
2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ക്രമക്കേടുകൾ നടന്നത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കുമുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുമുണ്ട്. ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിവാദമായ അപേക്ഷ പരിഗണിച്ചതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാർ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടകംപള്ളിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയത്. ഇത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും വസ്തുതകൾ ബോധ്യമുള്ളതിനാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വി.ഡി. സതീശൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR