Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 വയസ്സിനു മുളിലുള്ളവര്‍ക്ക് അവരവരുടെ വീടുകളില്‍ ചെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യിക്കുന്ന പ്രക്രിയ ഇന്നലെ മുതല്‍ ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് എന്നത് രഹസ്യമായി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം അട്ടിമറിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി നിയോജക മണ്ഡലം കമ്മറ്റികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ എത്തുന്ന സമയം മനസ്സിലാക്കി ബൂത്ത് സെക്രട്ടറിമാര്‍ ഈ വീടുകളിലുണ്ടാവണമെന്നും ഒരു വോട്ടുപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഇതിനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ ആർ പദ്മകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരായ വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് ചെയ്യിക്കണമെന്നാണ് ജില്ലാ സെക്രട്ടറിഎ.എ റഹിം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വോട്ടിംഗിന്റെ രഹസ്യസ്വഭാവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണിത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128ല്‍ വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതും ഒരു വോട്ടറുടെ തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവത്തെ ഹനിക്കുന്നതുമായ ഒന്നും ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നത്. സെക്ഷന്‍ 123(2)ല്‍ വോട്ടര്‍മാരിലുള്ള അനാവശ്യ സ്വാധീനത്തെ നിര്‍വചിക്കുന്നതാണ്. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വീടുകളിലെ വോട്ടിംഗിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (ഫോം 12ഡി ഉള്‍പ്പെടെ) പൂര്‍ണ്ണമായ രഹസ്യസ്വഭാവം, സന്നദ്ധത, ബാഹ്യ സ്വാധീനമില്ലായ്മ എന്നിവ ഉറപ്പാക്കുന്ന രീതിയില്‍ നടത്തണമെന്ന് പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. വോട്ടെടുപ്പ് സമയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ പ്രവര്‍ത്തകനോ വോട്ടര്‍മാരില്‍ ഇടപെടുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും മാതൃകാ പെരുമാറ്റച്ചട്ടം അനുശാസിക്കുന്നു.
സിപിഎമ്മിന്റെ നടപടി ഹോം വോട്ടിംഗ് സംവിധാനത്തിന്റെ സമഗ്രത തകര്‍ക്കപ്പെടും. അത്തരം നടപടികള്‍ അനുവദിക്കുകയാണെങ്കില്‍, മുതിര്‍ന്ന പൗരന്മാരുടെ അന്തസ്സും സ്വതന്ത്രവുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഹോം വോട്ടിംഗ് സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവത്തെ ഇല്ലാതാക്കി വോട്ടര്‍മാരില്‍ ഭീതിയും ഉത്കണ്ഠയും സൃഷ്ടിച്ച് വോട്ടുകള്‍ തങ്ങളുടെ വരുതിയിലാക്കാനും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള സിപിഎമ്മിന്റെ ശ്രമമാണിതെന്ന് ബിജെപി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഹോം വോട്ടിഗിനെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും വോട്ടര്‍മാരുടെ വസതികളില്‍ ഹോം വോട്ടിംഗ് സമയത്ത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം നിരോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നിയമപ്രകാരം അനുവദനീയമായവര്‍ അല്ലാതെ വോട്ടിംഗ് പ്രക്രിയയില്‍ അനധികൃത വ്യക്തികള്‍ ആരും ഇല്ലെന്ന് ഉറപ്പാക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുക. വോട്ടിംഗിന്റെ രഹസ്യസ്വഭാവ ലംഘനമോ അനാവശ്യ സ്വാധീനമോ കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുക. തുടങ്ങിയവയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S