Enter your Email Address to subscribe to our newsletters

Kottayam, 30 മാര്‍ച്ച് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റബര്‍ കര്‍ഷകരെ ആക്ഷിക്കുന്ന പ്രഖ്യാപനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവന്‍ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. അപ്പോള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവര്‍ത്തിക്കുന്നത്. എപ്സ്റ്റീന്‍ ഫയലുകളിലെ വിവരങ്ങള്‍ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകള്‍ പുറത്തുവന്നാല്‍ മോദിയുടെ യഥാര്‍ഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
അദാനി എന്നത് വെറുമൊരു സാധാരണ കമ്പനിയല്ലെന്നും അത് ബിജെപിയുടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. അദാനിയെക്കുറിച്ചുള്ള എല്ലാ രഹസ്യവിവരങ്ങളും ട്രംപിനും അമേരിക്കയ്ക്കും അറിയാം. ഈ വിവരങ്ങള്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് യു.എസ്. ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S