റിപ്പോര്ട്ടര് ചാനല് ഇപ്പോള് പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരില് ലൈസൻസ് ഇല്ല'; അഖില് മാരാര്
Kottarakkara , 31 മാര്ച്ച് (H.S.) റിപ്പോർട്ടർ ചാനല് ഉടൻ തന്നെ പൂട്ടിപ്പോകുമെന്ന് ട്വൻ്റി 20 സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖില് മാരാർ. ഗുരുതര പ്രശ്നമാണ് ചാനല് നേരിടുന്നത്. അവർക്ക് സെക്യൂരിറ്റി ക്ലിയറൻസ് ഇല്ല. സാബു ജേക്കബ് കൃത്യമായി കാര്യങ്ങള
Akhil Maarar


Kottarakkara , 31 മാര്ച്ച് (H.S.)

റിപ്പോർട്ടർ ചാനല് ഉടൻ തന്നെ പൂട്ടിപ്പോകുമെന്ന് ട്വൻ്റി 20 സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖില് മാരാർ.

ഗുരുതര പ്രശ്നമാണ് ചാനല് നേരിടുന്നത്. അവർക്ക് സെക്യൂരിറ്റി ക്ലിയറൻസ് ഇല്ല. സാബു ജേക്കബ് കൃത്യമായി കാര്യങ്ങള് മനസിലാക്കിയതിന് ശേഷമാണ് കേസുമായി മുന്നോട്ട് പോയതെന്നും അഖില് മാരാർ പറഞ്ഞു. മൂവി വേള്ഡ് മീഡിയയോടാണ് പ്രതികരണം.

'റിപ്പോർട്ടർ ചാനല് ഇപ്പോള് പൂട്ടിപ്പോകും. രാജ്യസുരക്ഷയുടെ ഭാഗമായിട്ട്, ബ്രോഡ്കാസ്റ്റിംഗ് ലൈസൻസിന്റെ ഭാഗമായിട്ട് സെക്യൂരിറ്റി ക്ലിയറൻസ് ഇല്ല .അപ്പോള് പിന്നെ ഈ ചാനല് നടത്താൻ പറ്റുമോ. ഞാൻ ട്വൻ്റി 20യില് ചേരാൻ പോകുമ്ബോള് ഈ റിപ്പോർട്ടർ ചാനലിന്റെ ലോ ഡിപ്പാർട്ട്മെന്റില് ഉള്ള ഒരു അഭിഭാഷകൻ, അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ,ഇദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു, അഖില്ജി വളരെ ശ്രദ്ധിക്കണം ഏതു നിമിഷവും സാബു ജേക്കബിനെ ഞങ്ങള് പൂട്ടും അതിനുള്ള കമ്ബ്ലീറ്റ് ഡേറ്റയും റിപ്പോർട്ടറിന്റെ കയ്യിലുണ്ട് എന്ന്. അതുകൊണ്ട് ഈ തീരുമാനം വളരെ ശ്രദ്ധിച്ചെടുക്കണമെന്ന്.

കാര്യം സാബു ജേക്കബിനെ പൂട്ടി കഴിഞ്ഞാല് പിന്നെ പ്രശ്നം ആകുന്നു, അഖില്മാരാർക്കും പണിയാകുന്നു അതുകൊണ്ട് പ്രശ്നമാകണ്ട, ഒരു സ്നേഹം കൊണ്ടാണ് ഞാൻ ഇത് പറഞ്ഞത് എന്ന്. ഞാൻ തിരിച്ചൊരു മെസ്സേജ് അയച്ചു താമസിയാതെ റിപ്പോർട്ടർ ചാനല് പൂട്ടും നിങ്ങള് വേറെ വല്ല കാര്യം നോക്കി പോയിക്കോയെന്ന്. സെക്യൂരിറ്റി ക്ലിയറൻ എന്ന് പറയുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. ഒന്നാമത്തെ കാര്യം ഇത് ആൻ്റോയുടെ പേരില് ലൈസൻസ് ഇല്ല, ഇത് നികേഷ് കുമാറിൻ്റേയും അദ്ദേഹത്തിന്റെ വൈഫിന്റെയും കൂടെ പേരിലാണ്. അദ്ദേഹത്തിന്റെ വൈഫ് ഇവർക്കെതിരെ നേരത്തെ കേസോ മറ്റോ എന്തോ കൊടുത്തിട്ടുണ്ട്.മീഡിയ വണ്ണിനെതിരെ ഇടക്ക് ഒരു പ്രശ്നം വന്നില്ലായിരുന്നോ, അതിനെക്കാളൊക്കെ പത്തരട്ടി ഗുരുതരമാണ് റിപ്പോർട്ടറിൻ്റെ കാര്യം.

മീഡിയ വണ് ഒരു പർട്ടിക്കുലർ വാർത്തകള് റിപ്പോർട്ട് ചെയ്തതിന്റെ ഫലമായിട്ടാണ് ചാനല് പോയത്. റിപ്പോർട്ടറിൻ്റെ പ്രശ്നം വേറെയാണ്. പ്രവർത്തിക്കാനുള്ള ലൈസൻസും കാര്യങ്ങളും ഇവർക്കില്ല. ഇത് ഇത്രയും കാലവും ഇതൊന്നും ആരും ശ്രദ്ധിക്കാത്തത് കൊണ്ടാണ്. സാബു ജേക്കബ് അതിന്റെ പുറകെ കൃത്യമായിട്ട് പോയി, അതിനെതിരെ കേസ് കൊടുത്തു . നമ്മുടെ നാട്ടിലെ മാധ്യമ സംസ്കാരത്തെ ഇല്ലാതാക്കിയ ഒരു ചാനല് ആയിരുന്നില്ലേ റിപ്പോർട്ടർ ചാനല് . മാധ്യമ പ്രവർത്തകൻ എന്തിനാണ് രാഷ്ട്രീയം പറയുന്നത് ,അവൻ സത്യം പറഞ്ഞാല് പോരെ',അഖില് മാരാർ ചോദിച്ചു.

ബിഗ് ബോസ് കണ്ടവർക്ക് തനിക്ക് വോട്ട് ചെയ്യാൻ തോന്നും എന്ന വാക്കുകള് അഖില് ആവർത്തിച്ചു. '100 ദിവസം ഈ ബിഗ് ബോസില് ജനത എന്നെ കണ്ടതാണ് .അവർക്ക് എന്റെ നല്ല സ്വഭാവങ്ങള് അറിയാം ,എന്റെ മോശ സ്വഭാവങ്ങള് അറിയാം. എല്ലാം കണ്ട ജനതയ്ക്ക് വളരെ എളുപ്പമാണ് നമുക്ക് ഒരു വോട്ട് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. 100 ദിവസം 24 മണിക്കൂർ നമ്മളെ കണ്ട ഒരാള്ക്ക് നമ്മുടെ ഗുണവും ദോഷവും ഒക്കെ അറിയാം. അയല്പക്കത്തുള്ള ഒരു പയ്യനെ നമുക്ക് അറിയാവുന്നതുകൊണ്ടാണ് അവവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില് മത്സരിക്കുമ്ബോള് നമ്മള് വോട്ട് ചെയ്യാൻ പോകുന്നത്. സിനിമയില് അഭിനയിക്കുന്ന ആളാണെങ്കില് കഥാപാത്രമായിട്ടല്ലേ പെർഫോം ചെയ്യുന്നത്. ഇത് ഞാൻ ഇവിടെ അഖില് മാരാർ എന്ന വ്യക്തിയായിട്ടല്ലേ അവിടെ നില്ക്കുന്നത്. ആ വ്യക്തിയുടെ നല്ലതും മോശവും എല്ലാം കണ്ട ജനതയല്ലേ ഇവിടെ ഉള്ളത്', അഖില് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News