സംസ്ഥാനത്ത് നിന്ന് മാവോവാദികളെ പൂർണമായും ഇല്ലാതാക്കിയതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ.
Jagdalpur, 31 മാര്ച്ച് (H.S.) നക്സലിസം ഇല്ലാതാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് നിന്ന് മാവോവാദികളെ പൂർണമായും ഇല്ലാതാക്കിയതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ. ശേഷിക്കുന്നവർ ഉടൻ കീഴട
Maoists


Jagdalpur, 31 മാര്ച്ച് (H.S.)

നക്സലിസം ഇല്ലാതാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് നിന്ന് മാവോവാദികളെ പൂർണമായും ഇല്ലാതാക്കിയതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ. ശേഷിക്കുന്നവർ ഉടൻ കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

മാവോയിസ്റ്റ് മുക്ത സംസ്ഥാനം

സംസ്ഥാനത്തെ മുഴുവൻ സായുധ കേഡറുകളെയും ഇല്ലാതാക്കി എന്നത് യാഥാർഥ്യമാണെന്നും ജനങ്ങൾ ഇത് പൂർണമായി അംഗീകരിക്കാൻ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മുൻകരുതൽ ക്രമീകരണങ്ങൾ സംസ്ഥാനത്ത് തുടരും. നിലവിൽ എവിടെയും സായുധ കേഡറുകൾ അവശേഷിക്കുന്നില്ല.

ശേഷിക്കുന്ന 15 മുതൽ 20 വരെ ആളുകൾ പുനരധിവാസ പ്രക്രിയയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ട് വർഷം മുമ്പ് നക്സലിസം അവസാനിപ്പിക്കാൻ വ്യക്തമായ സമയപരിധി നിശ്ചയിച്ചതും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻസ്, സുരക്ഷാ സേനാ പ്രവർത്തനങ്ങളുമാണ് ഈ പോരാട്ടത്തിന് നിർണായക ശക്തിയായി മാറിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തോടെയുള്ള ഈ നീക്കം കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

വികസനത്തിലേക്ക് ഉൾപ്രദേശങ്ങൾ

ബസ്തർ ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ എല്ലാ കോണുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി എന്നിവർ നീതി നടപ്പിലാക്കിയതായി ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കാതെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ നടത്താൻ സാധിച്ചു.

ഉൾപ്രദേശങ്ങളിലെ 400 സുരക്ഷാ താവളങ്ങൾ പൊലീസ് സ്റ്റേഷനുകൾ, സ്കൂളുകൾ, ആശുപത്രികൾ, പഞ്ചായത്ത് കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാക്കി മാറ്റും. ബസ്തറിൽ വിന്യസിച്ചിരിക്കുന്ന മിക്ക അർധസൈനികരെയും 2027 മാർച്ച് 31നകം പിൻവലിക്കുമെന്ന് ഈ മാസം ആദ്യം സംസ്ഥാന നിയമസഭയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുഴുവൻ നക്സലൈറ്റ് പ്രവർത്തനത്തിൻ്റെ 80 ശതമാനവും ഒരുകാലത്ത് ഛത്തീസ്ഗഡിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൻ്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണിത്.

കീഴടങ്ങലും പുനരധിവാസവും

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങളും വിവിധ തലങ്ങളിലുള്ള കേഡറുകളും ഉൾപ്പെടെ 3,000ത്തിലധികം നക്സലൈറ്റുകൾ കീഴടങ്ങി. 2,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നടന്ന ഏറ്റുമുട്ടലുകളിൽ 500ലധികം മാവോവാദികളെ വധിച്ചു. ഒരുകാലത്ത് നക്സൽ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ബസ്തർ മേഖലയിൽ നക്സലിസത്തിനെതിരെ അതിശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്. അയൽസംസ്ഥാനമായ തെലങ്കാനയും നക്സലിസത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവിടെയും മാവോയിസ്റ്റുകൾ കീഴടങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കീഴടങ്ങിയ നക്സലുകൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരങ്ങളുണ്ട്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ തയാറാണെങ്കിൽ ജനാധിപത്യ രീതിയിൽ ജനങ്ങളെ സമീപിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അക്രമത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നക്സൽ ബാധിത പ്രദേശങ്ങളിൽ റോഡുകൾ, വാർത്താവിനിമയ ശൃംഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണം ഊർജിതമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. മുഖ്യധാരയിലേക്ക് മടങ്ങിയെത്തുന്നവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനുമുള്ള പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News