കേരള നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി കൈകോർത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രമുഖ ടാക്സി സർവീസ് കമ്പനിയായ ഉബറും.
Thiruvananthapuram , 31 മാര്ച്ച് (H.S.) കേരള നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി കൈകോർത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രമുഖ ടാക്സി സർവീസ് കമ്പനിയായ ഉബറും. തിരഞ്ഞെടുപ്പ് ദിനത്തില് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗ
Online taxi service


Thiruvananthapuram , 31 മാര്ച്ച് (H.S.)

കേരള നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി കൈകോർത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രമുഖ ടാക്സി സർവീസ് കമ്പനിയായ ഉബറും.

തിരഞ്ഞെടുപ്പ് ദിനത്തില് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. നിലവില് സംസ്ഥാനത്തെ രണ്ട് പ്രധാന ജില്ലകളിലാണ് ഈ സൗകര്യം ലഭ്യമാകുക. പൊതുജനങ്ങളെ വോട്ടിംഗില് സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്.

സൗജന്യ യാത്ര എവിടെയെല്ലാം?

തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് ഉബർ ഈ സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ജില്ലകളിലെ വോട്ടർമാർക്ക് തങ്ങളുടെ വീടുകളില് നിന്നും പോളിംഗ് സ്റ്റേഷനുകളിലേക്കും തിരികെയും ഉബർ ടാക്സികള് ബുക്ക് ചെയ്യാം. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം. കാർ,ഓട്ടോ,ബൈക്ക് സേവനങ്ങള് ഉപയോഗപ്പെടുത്താം. വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് എത്താൻ പ്രയാസമനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഈ പദ്ധതി വലിയ ആശ്വാസമാകും.

എങ്ങനെ ഉപയോഗിക്കാം?

ഉബർ ആപ്പിലെ പ്രൊമോ കോഡുകള് ഉപയോഗിച്ചാണ് ഈ ആനുകൂല്യം നേടേണ്ടത്. പോളിംഗ് ദിവസം ഉബർ ആപ്പ് തുറക്കുമ്പോള് വോട്ടർമാർക്കായി പ്രത്യേക ഓപ്ഷനുകള് ലഭ്യമാകും. ഇതിലൂടെ വോട്ടിംഗ് കേന്ദ്രത്തിന്റെ പേര് നല്കി ടാക്സി ബുക്ക് ചെയ്യാവുന്നതാണ്. തിരക്ക് ഒഴിവാക്കാനായി കൂടുതല് ഡ്രൈവർമാരെ ഈ ദിവസം കമ്പനി നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് കേന്ദ്രങ്ങളില് പാർക്കിംഗ് സൗകര്യങ്ങള് പരിമിതമായതിനാല് ഇത്തരം ടാക്സി സേവനങ്ങള് ഉപയോഗിക്കുന്നത് വോട്ടർമാർക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം

സമ്മതിദാന അവകാശം വിനിയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ തവണ നഗരപ്രദേശങ്ങളില് വോട്ടിംഗ് ശതമാനം താരതമ്യേന കുറഞ്ഞത് പരിഗണിച്ചാണ് ഇത്തരം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള് ആവിഷ്കരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ മെട്രോ നഗരങ്ങളില് ഗതാഗത കുരുക്കും മറ്റ് ബുദ്ധിമുട്ടുകളും കാരണം വോട്ട് ചെയ്യാൻ മടിക്കുന്നവരെ ആകർഷിക്കാൻ ഈ സൗജന്യ യാത്ര സഹായിക്കുമെന്ന് കമ്മീഷൻ കരുതുന്നു.

കൂടാതെ, വോട്ട് ചെയ്ത ശേഷം അതിന്റെ അടയാളം കാണിക്കുന്നവർക്ക് ഭക്ഷണശാലകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇളവുകള് നല്കുന്ന പദ്ധതികളും സജീവമായി നടക്കുന്നുണ്ട്. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹല്വ നല്കാനും കമ്മീഷൻ തീരുമാനിച്ചിരുന്നു. ജില്ലകളില് ഇരുനൂറ് കന്നിവോട്ടർമാർക്കാണ് ഹല്വ നല്കുക. വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ രാഷ്ട്രീയ പാർട്ടികള് നടത്തുന്ന ശ്രമങ്ങള്ക്ക് പുറമെ ഇത്തരം സ്വതന്ത്ര സേവനങ്ങളും വരുന്നത് ജനാധിപത്യ പ്രക്രിയയെ കൂടുതല് കരുത്തുറ്റതാക്കും. ഏപ്രില് മാസത്തെ ചൂടില് നിന്നും രക്ഷനേടാൻ എസി ടാക്സികളിലുള്ള ഈ സൗജന്യ യാത്ര വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News