കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിന്റെ തുടർച്ച ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി
Thiruvanathapuram, 31 മാര്‍ച്ച് (H.S.) കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാർ തുടരണോ ഇടവേള വേണോ എന്നതിൽ രണ്ട് അഭിപ്രായമില്ല എന്നും തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്യനാട്‌ സംഘടിപ്പിച്ച അരുവിക്കര മണ്ഡലം എൽ ഡി എഫ്‌ തെരഞ്ഞെടു
Pinarayi Vijayan


Thiruvanathapuram, 31 മാര്‍ച്ച് (H.S.)

കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാർ തുടരണോ ഇടവേള വേണോ എന്നതിൽ രണ്ട് അഭിപ്രായമില്ല എന്നും തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്യനാട്‌ സംഘടിപ്പിച്ച അരുവിക്കര മണ്ഡലം എൽ ഡി എഫ്‌ തെരഞ്ഞെടുപ്പ്‌ മഹാറാലി

ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഈ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചോളം വളരെ നിർണായകവും പ്രാധാന്യവും ഉള്ളതാണ്. 2016 ൽ എൽ ഡി എഫ്‌ അധികാരത്തിൽ എത്തുമ്പോൾ എല്ലാ മേഖലയിലും തകർച്ചയിൽ ആയിരുന്നു കേരളം. ആ അവസ്ഥയിൽ നിന്നും നല്ല രീതിയിൽ നമുക്ക്‌ മുന്നേറാനായി. 2021ലെ തെരഞ്ഞെടുപ്പ്‌ അതിന്റെ തുടർച്ചയായിരുന്നു.

പാവങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണ് എൽഡിഎഫ്, അതുകൊണ്ട് മാത്രമാണ് ഇന്ത്യയിലെ ഏക അതിദാരിദ്ര മുക്ത സംസ്ഥാനമായി മാറാൻ കേരളത്തിന്‌ കഴിഞ്ഞത്. കേരളത്തേക്കാൾ സമ്പന്നമായ മറ്റ്‌ സംസ്ഥാനങ്ങൾക്ക് അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും സാധിച്ചില്ല.

അവിടെയാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ കലാപങ്ങളും സംഘർഷങ്ങളും ഇല്ലാത്ത പത്ത്‌ വർഷങ്ങൾ എൽഡിഎഫ് നാടിന്‌ സമ്മാനിച്ചു. വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം ഉണ്ടാക്കുവാനും നാൽപ്പതിനായിരം സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിച്ചു.സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുകയും ക്യത്യമായി നൽകാനും എൽ ഡി എഫ്‌ സർക്കാരിനായി. പെൻഷൻ തുക ഉയർത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച വരാണ് യുഡിഎഫുകാർ.

2016 ൽ എൽ ഡി എഫ്‌ അധികാരത്തിൽ വരുമ്പോൾ 18 മാസത്തെ കുടിശികയുണ്ടായിരുന്നു. യുഡിഎഫ് എപ്പോഴും ഇത്തരം നയങ്ങളാണ്‌ പിന്തുടരുന്നത്.

കേരളത്തിലെ വലിയ രീതിയിൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിച്ചു. കേരളം ദുരന്തമുഖത്ത് നിന്നപ്പോൾ കേന്ദ്രം ഒരു സഹായത്തിനും എത്തിയില്ല. അതിന് കാരണം മതനിരപേക്ഷതയുടെ വിളനിലമായ കേരളം, ആർഎസ്എസ് ബിജെപിക്ക് വർഗ്ഗീയ ശക്തികൾക്ക്‌ ഇടം നൽകാത്തതിനാലാണ്. അപ്പോഴും കേന്ദ്ര നിലപാടിനെ അംഗീകരിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും അവർക്കൊപ്പം നിൽക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിയാണ് ജി സ്റ്റീഫൻ എന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News