Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 മാര്‍ച്ച് (H.S.)
മുൻകൂട്ടി ദിവസവും സമയവും അറിയിക്കാതെ പരിചരണയ്ക്കായി അമ്മക്കൂടണഞ്ഞ
എഴ് കുട്ടി കുസൃതികൾ. ആകസ്‌മീകമായി എത്തുന്ന അതിഥികളെ നോവറിയിക്കാതെ ഒക്കത്ത് ചേർത്ത് പിടിച്ച് പോറ്റി വളർത്തിയ അമ്മത്തൊട്ടിലിലെ
പൊറ്റമമാരും ജനറൽ സെക്രട്ടറിയും അഡോപ്‌ഷൻ ഉദ്യോഗസ്‌ഥരും അടങ്ങിയ അതിഥേയർ. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി ഇവരെ പിരഞ്ഞ് സനാതത്വത്തിൻ്റെ
കൊടുമുടിയിലേക്ക്
അഛനമ്മമാരുടെ കൈപിടിച്ച് പുത്തൻ അനുഭവങ്ങൾ പങ്കിട്ട് വളരാൻ പടിയിറങ്ങിയത് എഴ് പേർ. ആ തിഥേയരുടെ വിങ്ങലിനിടയിൽ 'ബൈ' പറഞ്ഞത്
രണ്ടരവയസുകാരൻ ആദി, നാല് വയസ്‌കാരി 'തിഥി'
ആറ് മാസത്തിനു താഴെ മാത്രം പ്രായമുള്ള അഞ്ച് പേർ. ശാരികയും നിലാവും അമൃതും
ഇതളും പ്രയാഗും (യഥാർത്ഥ പേരുകളല്ല സാങ്കല്‌പീകം) എല്ലാപേരും
തിരുവനന്തപുരം ദത്തെടുക്കൽ ശിശു പരിചരണ കേന്ദ്രം എന്നിവ ങ്ങളിൽ പരിചരണ യിലുണ്ടായിരുന്നവർ.
രണ്ട് വർഷം മുമ്പ് പൂർണ്ണ വളർച്ചയെത്താതെ ജനിച്ച് ആറ് മാസം പ്രായവും തൊള്ളായിരം ഗ്രാം മാത്രം ഭാരവുമായി സമിതിയുടെ പരിചരണയിലേക്ക്
എത്തിയതാണ് ആദി. (യഥാർത്ഥ പേരല്ല) ഒട്ടനവധി ശാരീരികമായ സങ്കീർണ്ണതകളും പ്രതിസന്ധികളും നേരിട്ടാണ് ആദി ജീവിതാവസ്ഥയിലേക്ക് തിരിച്ചു വന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
അഡ്വ. ജി.എൽ അരുൺ ഗോപി അറിയിച്ചു. തിരുവനന്തപുരം എസ്. എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു. എസ് ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ സമിതിയിലെ അമ്മ മാരടങ്ങിയ അഡോപ്ഷൻ ജീവനക്കാർ എന്നിവരുടെ സേവനം ആദിയുടെ രണ്ടാം വരവിന് ഏറേ സഹായിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി
ഇറ്റലി കൽസിനേറ്റ് സ്വദേശികളായ ദമ്പതികളൊടൊപ്പം
ആദി ഞയറാഴ്ച ഡൽഹി വഴി ഇറ്റലിയിലേക്ക്
പറന്നു. പിതാവിന് ബിസിനസും മാതാവ് അദ്ധ്യാപികയുമാണ്.
തിങ്കളാഴ്ചയാണ് അഞ്ച് പേർ ഒരേ സമയം ദത്ത് പോയത്. നാല് വയസുകാരി 'തിഥി'
(യഥാർത്ഥ പേരല്ല)
അഛനമ്മമാരൊടൊപ്പം അമേരിക്കയിലെ ലോവായിലേക്കാണ്
വിമാനം കയറിയത്.
അവർക്ക് നിലവിൽ
ഒരു മകളും രണ്ട് ആൺ മക്കളും ഉണ്ട്. അവരൊടൊപ്പം വളർത്തനാണ് ഇന്ത്യയിൽ നിന്നും ഒരോളെ കൂടി ദത്തെടുത്തതെന്ന്
യു.എസ്. ദമ്പതികൾ പറഞ്ഞു.
മൂന്ന് മക്കളും പ്രിയ അനിയത്തിയെ ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച് കൊണ്ടു പോകാൻ എത്തിയിരുന്നു.
നിലാവും അമൃതും കേരളത്തിലെയ്ക്കും ശാരികയും ഇതളും പ്രയാഗും തമിഴ്നാട്ടിലേക്കുമാണ് അഛനമ്മമാരോടൊപ്പം തുടർജിവിതം പങ്കിടുന്നത്.
നിലവിലെ ഭരണ സമിതി നിലവിൽ വന്ന ശേഷം
ഇത് വരെ 232 കുട്ടികളെയാണ്
ദത്ത് നൽകിയത്. ഇതിൽ 30 പേർ വിദേശത്തും 202 പേർ സ്വദേശത്തും ഭത്ത് പോയി.
ഇത് സർവ്വകാല റെക്കോർഡ് ആണെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ
അറിയിച്ചു.
---------------
Hindusthan Samachar / Sreejith S