Enter your Email Address to subscribe to our newsletters

Thiruvananthapuram, 04 മാര്ച്ച് (H.S.)
കേരള സഹകരണ വികസന ക്ഷേമനിധി ബോര്ഡ് റിസക്ഫണ്ട് ധനസഹായം എട്ടാം ഘട്ടം വിതരണോത്ഘാടനവും 1000 കോടി രൂപ നൽകിയതിന്റെ പ്രഖ്യാപനവും നാളെ നടക്കും.
ജവഹർ സഹകരണഭവൻ ഓഡിറ്റോറിയത്തിൽ മൂന്നു മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കേരള സഹകരണ വികസന ക്ഷേമനിധി ബോര്ഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്നയോഗത്തിൽ ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, കേരളബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ , കേരള ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി. സതീഷ് ചന്ദ്രൻ , കേരള സ്റ്റേറ്റ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ സനൽകുമാർ , കേരള സ്റ്റ്റ്റേറ്റ് കൊ ഓപ്പറെറ്റീവ് സർവ്വീസ് എക്സാമിനേഷൻ ബോർഡ് ചെയർമാൻ എസ്. യു രാജീവ് , സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണാമാധവൻ , സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി സജിത്ത് ബാബു , കൊർപ്പറേഷൻ കൗൺസിലർ അഡ്വ. രാഖി രവികുമാർ , ജോയിന്റ് രജിസ്ട്രാർ കെ. ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
ബാങ്കിങ്ങ് പ്രവർത്തങ്ങൾക്കപ്പുറം അംഗങ്ങൾക്ക് സാമ്പത്തിക സംരക്ഷരണവും കരുതലും ഉറപ്പാക്കുന്ന സഹകരണവകുപ്പ് വിവിധ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ധനസഹായം എത്തിക്കുന്നുണ്ട്. പ്രധാന പദ്ധതിയായ കേരള സഹകരണ വികസന ക്ഷേമനിധി ബോര്ഡിന്റെ റിസ്ക് ഫണ്ട് ധനസഹായ പദ്ധതി ആരംഭിച്ചതിനു ശേഷം 1087.64 കോടി രൂപ ധനസഹായമായി നല്കിയത്. 134096 അപേക്ഷകര്ക്കായാണ് തുക അനുവദിച്ചത്.
ഈ സര്ക്കാരിന്റെ കാലത്ത് റിസക് ഫണ്ട് ധനസഹായമായി അനുവദിച്ച തുക 527,68,22,427 രൂപ രൂപയായി. മരണാനന്തര സഹായവും മാരകരോഗങ്ങള്ക്കുള്ള ചികിത്സാ ധനസഹായവുമായിട്ടാണ് തുക അനുവദിച്ചത്. 57,026 വായ്പകളിലായിട്ടാണ് ഇത്രയും തുക നല്കിയത്. കഴിഞ്ഞ 10 വര്ഷത്തിനുള്ളില് 870 കോടി രൂപയാണ് റിസ്ക് ഫണ്ട് ധനസഹായമായി അനുവദിച്ചത്. 101811 വായ്പകള്ക്കായിട്ടാണ് ഈ തുക വിതരണം ചെയ്തത്. ഈ സര്ക്കാരിന്റെ കാലത്ത് റിസ്ക്ഫണ്ട് ധനസഹായമായി അനുവദിക്കുന്ന പരമാവധി തുക രണ്ട് ലക്ഷത്തില് നിന്നും മൂന്ന് ലക്ഷമായും, മാരക രോഗം ബാധിച്ചവര്ക്കുള്ള ധനസഹായം ഒരു ലക്ഷത്തില് നിന്നും 1.25 ലക്ഷമായും ഉയര്ത്തിയിരുന്നു.
റിസ്ക്ഫണ്ട് ധനസഹായ പദ്ധതിയിലേയ്ക്ക് കഴിഞ്ഞ നാല് വര്ഷം ബഡ്ജറ്റ് വിഹിതമായി നിന്ന് 22.56 കോടി രൂപ അനുവദിച്ചിരുന്നു. 2026-27 ബഡ്ജറ്റില് 7 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
സഹകരണ വികസന ക്ഷേമനിധി ബോര്ഡ് വഴി നടപ്പിലാക്കുന്ന അംഗ സംഘങ്ങള്ക്കുള്ള പദ്ധതി അനുസരിച്ച് സംഘങ്ങള്ക്ക് വികസന പദ്ധതി വായ്പയും, പ്രവര്ത്തന മാന്ദ്യം സംഭവിച്ച അംഗസംഘങ്ങള്ക്ക് പുനരുദ്ധാരണ വായ്പയും നടപ്പിലാക്കിവരുന്നു. ഈ സര്ക്കാരിന്റെ കാലത്ത് 22.25 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR