കെകെ ശൈലജ പേരാവൂരില് തന്നെ; എംഎം മണിക്ക് സീറ്റില്ല; തീരുമാനമെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Thiruvanathapuram, 04 മാര്‍ച്ച് (H.S.) നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എംഎം മണി ഇത്തവണ മത്സരിക്കില്ല. അതുപോലെ തന്നെ കെകെ ശൈലജയ്ക്ക് മട്ടന്നൂര്‍ സീറ്റ് നല്‍കേണ്ടെന്
CPM


Thiruvanathapuram, 04 മാര്‍ച്ച് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എംഎം മണി ഇത്തവണ മത്സരിക്കില്ല. അതുപോലെ തന്നെ കെകെ ശൈലജയ്ക്ക് മട്ടന്നൂര്‍ സീറ്റ് നല്‍കേണ്ടെന്നും ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മണിയുടെ ഉടുമ്പന്‍ചോല സീറ്റില്‍ ല്‍ കെ.കെ. ജയചന്ദ്രന്‍തന്നെ മത്സരിക്കും.

എല്‍ഡിഎഫ് കണ്‍വീനറായ ടി.പി. രാമകൃഷ്ണന്‍ സിറ്റിങ് സീറ്റായ പേരാമ്പ്രയില്‍ നിന്ന് സി.പി.എമ്മിനുവേണ്ടി ജനവിധി തേടും.തളിപ്പറമ്പില്‍ എം.വി.ഗോവിന്ദനു പകരം ഭാര്യ പി.കെ. ശ്യാമളയെത്തും. പ്രാദേശികമായ എതിര്‍പ്പുകള്‍ എല്ലാം തള്ളിയാണ് ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി.കെ.ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുകളുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

മട്ടന്നൂരില്‍ നിന്ന് കെ.കെ. ശൈലജ പേരാവൂരിലേയ്ക്ക് മാറും. മട്ടന്നൂര്‍ എന്ന ഉറച്ച് സീറ്റില്‍ നിന്ന് മാറ്റുന്നതില്‍ ശൈലജയ്ക്ക് എതിര്‍ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ചതേയില്ല.

കേരള കോണ്‍ഗ്രസ്-എമ്മിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. പേരാമ്പ്ര സീറ്റ് സി.പി.എം. സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കില്ല. യു.ഡി.എഫിലായിരുന്ന കാലത്ത് സ്ഥിരമായി മത്സരിച്ചിരുന്ന പേരാമ്പ്ര സീറ്റിനുവേണ്ടി ഇക്കുറി കേരള കോണ്‍ഗ്രസ് എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കേണ്ടെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിന്റെ തീരുമാനം. ജി. സുധാകരന്റെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്ക് വന്നില്ല.

---------------

Hindusthan Samachar / Sreejith S


Latest News