Enter your Email Address to subscribe to our newsletters

Chennai, 04 മാര്‍ച്ച് (H.S.)
ടിവികെ നേതാവുമായ നടനുമായ വിജയിയുടെ റാലിയില് വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കില്‍നിന്ന് വീണ പി. വിഘ്‌നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വിഘ്‌നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ റാലി ദുരന്തത്തില് തന്നെ വിജയ് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
ആവേശക്കടലായി ആരംഭിച്ച തമിഴക വെട്രി കഴകത്തിന്റെ കരൂര്‍ റാലിയാണ് ദുരന്തമായി അവസാനിച്ചത്. വിജയ് ഉച്ചയോടെ എത്തിയേക്കുമെന്ന് പ്രതീക്ഷിച്ച് പതിനായിരങ്ങളാണ് കരൂരില്‍ തടിച്ചുകൂടിയിരുന്നത്. എന്നാല്‍ ഏഴുമണിയോടെ മാത്രമാണ് വിജയ്ക്ക് പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചത്.
തിരക്കും ചൂടും കാരണം നിരവധി പേര്‍ക്ക് ബോധക്ഷയം സംഭവിച്ചു. വിജയ് സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ജനക്കൂട്ടത്തിന്റെ ഭാഗത്ത് വലിയൊരു തള്ളല്‍ പ്രത്യക്ഷമായിരുന്നു. അതേസമയം തന്നെ ഒരു ഭാഗത്ത് പൊലീസ് ലാത്തിവീശിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വാഭാവികമായും ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ ചിതറിമാറാനും തിക്കുംതിരക്കും കൂടാനും സാധ്യതയുണ്ട്.
ബുദ്ധിമുട്ട് ബോധ്യപ്പെട്ടതോടെ വിജയ് തന്റെ പ്രസംഗം നിര്‍ത്തി, പ്രത്യേകം തയ്യാറാക്കിയ പ്രചാരണ ബസ്സില്‍ നിന്ന് വെള്ളക്കുപ്പികള്‍ ആളുകളിലേക്ക് നല്‍കിത്തുടങ്ങി. ആംബുലന്‍സുകള്‍ക്കും ആള്‍ക്കൂട്ടത്തിനിടയിലൂടെ വഴി കണ്ടെത്തി രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ ബുദ്ധിമുട്ട് നേരിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടി. കഴിഞ്ഞ മാസം സേലത്ത് റാലിയിലും തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S