മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് കേരളത്തില്; നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിര്ണായക ചര്ച്ചകള്
Kochi, 05 മാര്‍ച്ച് (H.S.) നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ ഒപ്പ
ceo


Kochi, 05 മാര്‍ച്ച് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് 3 മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍കര്‍ സ്വീകരിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായജില്ലാ കളക്ടര്‍ ജി പ്രിയങ്കയും, റൂറല്‍ എസ് പി സുദര്‍ശനും ഒപ്പം ഉണ്ടായിരുന്നു. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം അദ്ദേഹം കൊച്ചി ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് സന്ദര്‍ശനത്തിനായി തിരിച്ചു. മാര്‍ച്ച് 7 വരെ മൂന്നു ദിവസങ്ങളിലായാണ് കമ്മീഷന്റെ ഔദ്യോഗിക സന്ദര്‍ശനം.

വിവിധ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി അദ്ദേഹം തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്ത് താന്‍ നടപ്പിലാക്കിയ പ്രധാന വികസന പദ്ധതികള്‍ അദ്ദേഹം ഈ സന്ദര്‍ശനവേളയില്‍ നേരില്‍ കാണും.

നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളായ ദര്‍ബാര്‍ ഹാള്‍, മറൈന്‍ ഡ്രൈവ്, റെയിന്‍ബോ ബ്രിഡ്ജ്, മ്യൂസിക്കല്‍ വാക്ക്-വേ, എന്നിവയും അദ്ദേഹം സന്ദര്‍ശിക്കും. ഒപ്പം ജില്ലയുടെ യാത്രാസൗകര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയ ഗോശ്രീ പാലവും, വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ചും അദ്ദേഹത്തിന്റെ സന്ദര്‍ശന പട്ടികയിലുണ്ട്.

ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 7-ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

---------------

Hindusthan Samachar / Sreejith S


Latest News