സംസ്ഥാന ലോട്ടറി വകുപ്പിന് കീഴിലെ ഭാഗ്യക്കുറി സമ്മാന ജേതാക്കള്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.
Kozhikode, 05 മാര്ച്ച് (H.S.) സംസ്ഥാന ലോട്ടറി വകുപ്പിന് കീഴിലെ ഭാഗ്യക്കുറി സമ്മാന ജേതാക്കള്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആരോഗ്യ - വിദ്യാഭ്യാസ സെസ്, സര്ചാര്ജ് എന്നിവയും ആദായനികുതി റിട്ടേണ് ഫയല് ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വന് ത
Income tax department


Kozhikode, 05 മാര്ച്ച് (H.S.)

സംസ്ഥാന ലോട്ടറി വകുപ്പിന് കീഴിലെ ഭാഗ്യക്കുറി സമ്മാന ജേതാക്കള്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

ആരോഗ്യ - വിദ്യാഭ്യാസ സെസ്, സര്ചാര്ജ് എന്നിവയും ആദായനികുതി റിട്ടേണ് ഫയല് ചെയ്യാത്തതിനുള്ള പിഴയും പലിശയും അടക്കം വന് തുക അടയ്ക്കണ എന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് സമ്മാന ജേതാക്കള് നോട്ടീസ് നല്കിയിരിക്കുന്ന എന്ന് മനോരമ ഓണ്ലൈന് റിപ്പോര്ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ലോട്ടറി സമ്മാന ജേതാക്കള്ക്ക് ലഭിക്കുന്ന തുകയില് നിന്ന് 12% ഏജന്റ് കമ്മിഷനും ഇതു കഴിച്ചുള്ള തുകയ്ക്ക് 30% ആദായ നികുതിയും ഈടാക്കാറുണ്ട്. ഇതെല്ലാം കിഴിച്ചുള്ള തുകയാണ് സമ്മാന ജേതാവിന് കൈമാറാറുള്ളത്. ഉദാഹരണത്തിന് ഒരു കോടി രൂപയാണ് സമ്മാനത്തുക എങ്കില് ജേതാവിന് 61.6 ലക്ഷം രൂപയാണ് ലഭിക്കുക. 12 ലക്ഷം രൂപ കമ്മിഷന് ഇനത്തിലും 26.40 ലക്ഷം രൂപ ആദായ നികുതി ഇനത്തിലും ജേതാവ് ലോട്ടറി വകുപ്പിന് നല്കാറുണ്ട്.

അതേസമയം, 4% വിദ്യാഭ്യാസ - ആരോഗ്യ സെസ്, കമ്മിഷന് കഴിച്ചുള്ള തുക 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കില് 10% സര്ചാര്ജ് എന്നിവയും സമ്മാന ജേതാക്കള് അടയ്ക്കേണ്ടതുണ്ട്. എന്നാല് മിക്കവര്ക്കും ഇതിനെ കുറിച്ച് ധാരണയില്ല. ആദ്യ ഘട്ടത്തില് തന്നെ ആദായ നികുതിയായും മറ്റുമായി സമ്മാനത്തിലെ വലിയൊരു പങ്ക് തന്നെ കൊടുക്കുന്നതിനാല് മറ്റ് നൂലാമാലകള് എല്ലാം കഴിഞ്ഞുവെന്ന് സമാധാനിച്ചിരിക്കുന്നവരായിരിക്കും പലരും.

മാത്രമല്ല ആ വര്ഷത്തെ ആദായ നികുതി റിട്ടേണ് പോലും ഫയല് ചെയ്യാത്തവരായിരിക്കും പലരും. ഇതാണിപ്പോള് വെല്ലുവിളിയായിരിക്കുന്നത്. വലിയൊരു തുകയാണ് സമ്മാന ജേതാക്കള്ക്ക് നഷ്ടമാകാന് പോകുന്നത്. ആദായ നികുതി റിട്ടേണ് സമര്പ്പിക്കാന് വൈകിയ വര്ഷങ്ങളും അടയ്ക്കാന് ബാക്കിയായ തുകയും (സര്ചാര്ജ്, സെസ് ഇനത്തിലുള്ളത്) അടിസ്ഥാനമാക്കിയുള്ള പിഴയും ഒരു ശതമാനം പ്രതിമാസ പലിശയും ഇനി ജേതാക്കള് അടയ്ക്കേണ്ടി വരും.

നിശ്ചിത സമയം കഴിഞ്ഞാല് ഒരു വര്ഷത്തിനകം നികുതിത്തുകയുടെ 25 ശതമാനവും 2 വര്ഷത്തിനകമാണെങ്കില് 50 ശതമാനവും അടച്ച് ആദായനികുതി റിട്ടേണ് സമര്പ്പിക്കാവുന്നതാണ്. എന്നാല് ജേതാക്കളില് ഭൂരിഭാഗവും രണ്ട് വര്ഷ കാലാവധി പിന്നിട്ടവരാണ് എന്നതിനാല് ഇവര്ക്ക് പിഴ 100% വരെ വന്നേക്കാം എന്നാണ് റിപ്പോര്ട്ടില് പറയുന്നത്. സമ്മാന ജേതാക്കള് സമ്മാനം നേടിയ വര്ഷത്തെ ആദായ നികുതി റിട്ടേണ് സമര്പ്പിച്ചാല് ഈ കുരുക്കില് നിന്ന് ഒഴിവാകാം.

കാരണം ലോട്ടറി വകുപ്പ് സമ്മാനത്തുകയില് നിന്നു പിടിച്ച ആദായ നികുതിക്കു പുറമേ മറ്റെന്തെങ്കിലും ഇനത്തില് തുക അടയ്ക്കാനുണ്ടോയെന്ന് ആദായ നികുതി റിട്ടേണ് സമര്പ്പിക്കുമ്പോള് വ്യക്തമാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News