ജസ്ലിയയുടെ മരണം: പ്രതി ഡോ. സിറിയക് ജോര്ജ് വാഗമണ്ണില് നിന്നും അറസ്റ്റില്
Kochi, 06 മാര്‍ച്ച് (H.S.) കൊച്ചി : അങ്കമാലിയില്‍ വിദ്യാര്‍ഥിനി ജസ്ലിയയുടെ ജീവനെടുത്ത വാഹനാപകടത്തില്‍ പ്രതി സിറിയക് ജോര്‍ജ് പിടിയില്‍. വാഗമണ്‍ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സിറിയക് ജോര്‍ജിനെ അങ്കമാലി പൊലീസിന് കൈമാറും. ഒളിവില്‍ പോയ പ്
arrest


Kochi, 06 മാര്‍ച്ച് (H.S.)

കൊച്ചി : അങ്കമാലിയില്‍ വിദ്യാര്‍ഥിനി ജസ്ലിയയുടെ ജീവനെടുത്ത വാഹനാപകടത്തില്‍ പ്രതി സിറിയക് ജോര്‍ജ് പിടിയില്‍. വാഗമണ്‍ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സിറിയക് ജോര്‍ജിനെ അങ്കമാലി പൊലീസിന് കൈമാറും. ഒളിവില്‍ പോയ പ്രതി സിറിയക് ജോര്‍ജിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് പ്രതി പിടിയിലായത്.

രാവിലെ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. അങ്കമാലി പൊലീസാണ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. വാഹനാപകടം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പൊലീസ് പിടികൂടിയില്ലെന്നുള്ള ആക്ഷേപത്തിന് പിന്നാലെയായിരുന്നു നടപടി.

പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ ആരോപണവുമായി ജസ്ലിയയുടെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു.

അതേസമയം, വാഹനാപകടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോക്ടര്‍ സിറിയക് പി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോട്ടയം സെഷന്‍ കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അമിത വേഗത്തില്‍ സിറിയക് ഓടിച്ച കാര്‍ ഇടിച്ചാണ് വിദ്യാര്‍ഥിനി ജസ്ലിക്ക് ഗുരുതരമായ പരിക്കേറ്റത്. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പോലും എത്താക്കാന്‍ തയാറാകാതെ സിറിയക് കാറുമായി കടന്നു കളിയുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജസ്ലിക്ക് മസ്തിഷ്‌കമരണം സഭവിച്ചു. വേദനയ്ക്കിടയിലും മകളുടെ അവയവദാനം നടത്താന്‍ ജസ്ലിയുടെ മാതാപിത്താക്കള്‍ തയാറായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News