Enter your Email Address to subscribe to our newsletters

Thiruvanathpuram, 06 മാര്‍ച്ച് (H.S.)
പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി ഇന്‍ഫര്‍മേഷന്‍ കമ്മീഷറുടെ നിയമനം നടത്തുന്നതായി ആക്ഷേപം. ഒഴിവുള്ള സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിന് ആറുമാസം മുമ്പ് അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധസമിതി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരു അപേക്ഷകനെ മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്യേണ്ടത് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട മൂന്ന് അംഗ കമ്മിറ്റിയാണ്.
കഴിഞ്ഞമാസ അവസാനം ഒരു ദിവസത്തെ നോട്ടീസില്‍കമ്മിറ്റി കൂടുവാന്‍ നിശ്ചയിച്ചിരുന്ന തീയതിയില്‍ പ്രതിപക്ഷ നേതാവിന് പങ്കെടുക്കുവാന്‍ അസൗകയുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്ന് സിപിഐ യുടെ പ്രതിനിധിയായ അജയ് കുമാറിനെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി നിയമിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
മന്ത്രിസഭ അംഗീകരിച്ച പ്രസ്തുത തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിന് ലോക് ഭവനില്‍ എത്തി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നിയമനം നടത്തുന്നതിനാണ് തിരക്കിട്ട് കമ്മിറ്റി വിളിച്ചു ചേര്‍ത്തത്.
സമിതിയിലെ മൂന്നുപേരും ഒപ്പ് വയ്‌ക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ വിയോജിപ്പ് രേഖപെടുത്തുക യാണ് കീഴ്വഴക്കം.എന്നാല്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി നടത്തിയ ശുപാര്‍ശയ്ക്ക് നിയമ സാധുതയില്ലെന്ന് ബോധ്യമുള്ള ചീഫ് സെക്രട്ടറി തന്നെ മന്ത്രിസഭാ തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.
മുന്‍ ധാരണ പ്രകാരം ഒഴിവുവന്ന സ്ഥാനം സിപിഐ ക്ക് അവകാശപെട്ടതാണ് . സിപിഎം ന്റെ തന്നെ വിരമിച്ച നിരവധി ഉയര്‍ന്ന പദവി വഹിച്ചിരുന്നവര്‍ കമ്മിഷണര്‍ പദവിക്കുള്ള അപേക്ഷകരായിരുന്നു.
---------------
Hindusthan Samachar / Sreejith S