Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 മാര്ച്ച് (H.S.)
സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂടി. തുടർച്ചയായ ഇടിവിന് പിന്നാലെയാണ് സ്വർണ വിലയുടെ കുതിപ്പ്. ഗ്രാമിന് 230 രൂപ വർധിച്ച് 15,000 രൂപയും പവന് 1,840 രൂപ വർധിച്ച് 1,20,000 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് രണ്ട് ശതമാനത്തോളം വർധിച്ചതോടെ കേരളത്തിലും വില വര്ധിച്ചു.
കേരളത്തില് 18 കാരറ്റ് സ്വര്ണം ഗ്രാമിന് 12,325 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 98,600 രൂപയാണ് നല്കേണ്ടത്. 14 കാരറ്റ് സ്വര്ണം ഗ്രാമിന് 9595 രൂപയും പവന് 76,760 രൂപയും നല്കണം. 9 കാരറ്റ് സ്വര്ണം ഗ്രാമിന് 6,185 രൂപയും പവന് 49,480 രൂപയുമാണ് നല്കേണ്ടത്.
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നികുതിയും 10 ശതമാനം പണിക്കൂലിയും സഹിതം 1.36 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. എന്നാല് ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് വിലയില് മാറ്റമുണ്ടാകും. ആഗോള വിപണിയില് ഇന്ന് സ്വര്ണ വില 5171 ഡോളര് ആണ് പുതിയ വില. ഒരു പക്ഷേ ഉച്ചയ്ക്ക് ശേഷം ഇനിയും വില മാറിയേക്കാം. നാളെ വിപണി അവധിയാണ്. തിങ്കളാഴ്ചയാകും പിന്നീട് വിലയില് മാറ്റമുണ്ടാകുക.
പശ്ചിമേഷ്യയില് ഇറാന്-ഇസ്രയേല് സംഘര്ഷം കടുക്കുന്നതാണ് സ്വര്ണ വില വീണ്ടും ഉയരാന് കാരണമാകുന്നത്. യുദ്ധം കൂടുതല് മേഖലകളിലേക്ക് വ്യാപിക്കുമെന്ന ഭീതിയും നിക്ഷേപകരെ വീണ്ടും സ്വര്ണത്തിലേക്ക് ആകര്ഷിക്കുകയാണ്. വിലയില് കുറച്ച് ദിവസങ്ങളിലായി ചാഞ്ചാട്ടമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി വില കുറഞ്ഞു വരികയായിരുന്നു. ഇനിയും കുറയുമെന്ന് കാത്തിരുന്നവര്ക്ക് വലിയ തിരിച്ചടിയായാണ് വില ഉയര്ന്നത്. വില ഇനിയും കുതിച്ചേക്കുമെന്ന് പറയപ്പെടുന്നു.
സ്വര്ണ വില കുറഞ്ഞതോടെ സ്വര്ണത്തിലേക്ക് പുതിയ നിക്ഷേപകര് എത്തിയിരുന്നു. ഇത് വില ക്രമാതീതമായി ഉയരുന്നതിലേക്ക് നയിച്ചെന്നും വിദഗ്ധര് അഭിപ്രായപ്പെടുന്നു. എന്നാല് പഴയ ആഭരണം വില്ക്കുന്നവര്ക്ക് ഇന്ന് പ്രതീക്ഷയേകുന്ന ദിനമാണ്. കൂടുതല് മൂല്യം കിട്ടുമെന്നതാണ് അവരെ സന്തോഷത്തിലാക്കുന്നത്. 1.19 ലക്ഷം രൂപ വരെ ഒരു പവന് കിട്ടിയേക്കും. ഒരു പക്ഷേ, ഇനിയും കാത്തിരുന്നാല് വില വര്ധിക്കാന് സാധ്യതയുണ്ട്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. 1,18,880 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 1,840 രൂപയുടെ വർധനവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ പവന് 1,26,920 രൂപയായിരുന്നു വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കും. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്ണ വിലയിലെ റെക്കോഡ്.
അതേസമയം ഇന്ന് ഡോളര് നിരക്കില് അല്പ്പം ഇടിവ് വന്നിട്ടുണ്ട്. രൂപയുടെ മൂല്യം മെച്ചപ്പെടുത്താന് സാധിക്കാതെ നില്ക്കുകയാണ്. ക്രൂഡ് ഓയില് വില കൂപ്പുകുത്തി. പാചക വാതക വില ഇന്ന് വര്ധിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോയാല് വിപണിയിലെ സാഹചര്യം തകിടം മറിയുമെന്നാണ് നിലവിലെ റിപ്പോർട്ടുകള് ചൂണ്ടിക്കാട്ടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR