ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ജോണ് ബ്രിട്ടാസ് എംപി
Newdelhi, 07 മാര്ച്ച് (H.S.) ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ജോണ് ബ്രിട്ടാസ് എംപി. കേരളത്തില് എത്തിയാല് രാഹുല് ഗാന്ധിയുടെ ഒരേയൊരു അജണ്ട മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നത് മാത്ര
John brittas


Newdelhi, 07 മാര്ച്ച് (H.S.)

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ജോണ് ബ്രിട്ടാസ് എംപി. കേരളത്തില് എത്തിയാല് രാഹുല് ഗാന്ധിയുടെ ഒരേയൊരു അജണ്ട മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നത് മാത്രമാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തതെന്നോ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയോ സിബിഐയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതെന്നോ വ്യക്തമാക്കാൻ രാഹുല് ഗാന്ധിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സംഘടനാ ജനറല് സെക്രട്ടറി തയ്യാറാക്കി നല്കിയ തിരക്കഥയാവാം ഇതെന്നും ബ്രിട്ടാസ് വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം, വായിക്കാം

'ഇന്ത്യ മുന്നണി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല് ഗാന്ധി കേരളത്തില് വരുമ്പോഴെല്ലാം അദ്ദേഹത്തിന് ഒരേയൊരു അജണ്ടയേ ഉള്ളൂ-മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നത്! മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തതെന്നോ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയോ സിബിഐയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതെന്നോ വ്യക്തമാക്കാൻ രാഹുല് ഗാന്ധിക്ക് സാധിക്കുന്നില്ല. എങ്കിലും, ഇടതുപക്ഷത്തിനെതിരെയുള്ള ബിജെപിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള് ആവർത്തിച്ച് ഉന്നയിച്ച് പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് പറയാൻ അദ്ദേഹത്തിന് വല്ലാത്ത ആവേശമാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഘടനാ ജനറല് സെക്രട്ടറി തയ്യാറാക്കി നല്കിയ തിരക്കഥയാവാം ഇത്.

നാഷണല് ഹെറാള്ഡ് പോലുള്ള കേസുകളില് ഇഡി മണിക്കൂറുകളോളം തന്നെ ചോദ്യം ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെടാറുണ്ട്-എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാത്തത്? ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ ഇത്? ഇലക്ടറല് ബോണ്ടുകള് വഴി 170 കോടി രൂപ തന്റെ സഹോദരീഭർത്താവായ റോബർട്ട് വധ്ര ബിജെപിക്ക് നല്കിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ? തുടർന്ന് വധ്രയ്ക്കെതിരെയുള്ള കേസുകള് അപ്രത്യക്ഷമാകുന്നതിനും, വിവാദ ഇടപാടുകളില് ക്ലീൻ ചിറ്റ് ലഭിക്കുന്നതിനും കാരണമെന്താണ്?

ആം ആദ്മി പാർട്ടിയെ തകർക്കാനും ഡല്ഹിയില് ബിജെപിയുടെ വിജയം ഉറപ്പാക്കാനും വേണ്ടി കെജ്രിവാളിനും എഎപി നേതാക്കള്ക്കുമെതിരെ ഡല്ഹി മദ്യനയക്കേസ് കെട്ടിച്ചമയ്ക്കാൻ കോണ്ഗ്രസും ബിജെപിയും എങ്ങനെയാണ് ഒത്തുകളിച്ചതെന്ന് എല്ലാവർക്കുമറിയാം. തന്റെ വിശ്വസ്തരായ അനുയായികളടക്കം നിരവധി കോണ്ഗ്രസ് നേതാക്കള് മോദി-ഷാ ടീമിനെ ശക്തിപ്പെടുത്തുന്ന കാഴ്ച കാണുമ്പോള്, ബിജെപിക്കെതിരെ പോരാടാൻ പ്രതിപക്ഷ നേതാവിന് ഇനി എന്ത് ധാർമ്മിക അവകാശമാണ് അവശേഷിക്കുന്നത്?'

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News