Enter your Email Address to subscribe to our newsletters

Thiruvananthapuram, 07 മാര്ച്ച് (H.S.)
കിഫ്ബിയുടെ സാങ്കേതിക വിഭവശേഷി കേന്ദ്രത്തില് (TRC) വിവിധ തസ്തികയില് ഒഴിവുകള്. ജൂനിയർ കണ്സള്ട്ടൻ്റ്, ടെക്നിക്കല് അസിസ്റ്റൻ്റ്, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
യോഗ്യതയുള്ളവർക്ക് സി.എം.ഡി.-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in സന്ദർശിച്ച് ഓണ്ലൈൻ വഴി മാത്രം അപേക്ഷകള് സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മാർച്ച് 19.
ജൂനിയർ കണ്സള്ട്ടൻ്റ് (ബ്രിഡ്ജസ്) - ഒരു ഒഴിവ്: സിവില് എഞ്ചിനീയറിംഗില് ബി.ടെക്, സ്ട്രക്ചറല് എഞ്ചിനീയറിംഗില് എം.ടെക് അഭികാമ്യം. കുറഞ്ഞത് 65% സി.ജി.പി.എ. പാലങ്ങളുടെയും ഉയർന്ന ഘടനകളുടെയും രൂപകല്പ്പന/നിർവ്വഹണത്തില് 3 വർഷത്തെ പ്രവൃത്തിപരിചയം (2026 മാർച്ച് 01 വരെ) ഉണ്ടായിരിക്കണം. STAAD, MIDAS പോലുള്ള ഡിസൈൻ സോഫ്റ്റ്വെയറുകളില് പ്രാവീണ്യമുള്ള 40 വയസ്സില് താഴെയുള്ളവർക്ക് (2026 മാർച്ച് 01 വരെ) പ്രതിമാസം 37,500 രൂപ ശമ്പളത്തില് അപേക്ഷിക്കാം.
ജൂനിയർ കണ്സള്ട്ടൻ്റ് (ഇ.എം.എസ്) - രണ്ട് ഒഴിവുകള്: ഇലക്ട്രിക്കല്/മെക്കാനിക്കല് എഞ്ചിനീയറിംഗില് ബി.ടെക്, എം.ടെക് അഭികാമ്യം, 65% സി.ജി.പി.എ. ഇലക്ട്രോ-മെക്കാനിക്കല് മേഖലയില് 3 വർഷത്തെ പ്രവൃത്തിപരിചയം. ETAP, Dialux പോലുള്ള ഡിസൈൻ സോഫ്റ്റ്വെയറുകളിലും AutoCAD/Revit-ലും അറിവ് അഭികാമ്യം. 40 വയസ്സില് താഴെയുള്ളവർക്ക് പ്രതിമാസം 37,500 രൂപ ശമ്പളത്തില് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജൂനിയർ കണ്സള്ട്ടൻ്റ് (ജി.സി.ഡബ്ല്യു/ബില്ഡിംഗ്സ്) - രണ്ട് ഒഴിവുകള്: സിവില് എഞ്ചിനീയറിംഗില് ബി.ടെക്, എം.ടെക് അഭികാമ്യം. 65% സി.ജി.പി.എ. ഘടനാപരമായ രൂപകല്പ്പന/നിർവ്വഹണത്തില് 3 വർഷത്തെ പ്രവൃത്തിപരിചയം. പൊതു കെട്ടിടങ്ങള്, വാണിജ്യ സ്ഥാപനങ്ങള്, ആശുപത്രികള്, സ്റ്റേഡിയങ്ങള് തുടങ്ങിയ ഉയർന്ന കെട്ടിടങ്ങളിലെ പരിചയം അഭികാമ്യം. SAFE, STAAD, ETABS പോലുള്ള സോഫ്റ്റ്വെയറുകളില് പ്രാവീണ്യം. 40 വയസ്സില് താഴെയുള്ളവർക്ക് പ്രതിമാസം 37,500 രൂപ ശമ്പളം ലഭിക്കും.
ജൂനിയർ കണ്സള്ട്ടൻ്റ് (ഐ.ക്യു.എ/പ്രോജക്ട് എക്സിക്യൂഷൻ) - ഇലക്ട്രിക്കല് - ഒരു ഒഴിവ്: ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ബി.ടെക്, കുറഞ്ഞത് 60% സി.ജി.പി.എ. ജനറല് സിവില് വർക്കുകളിലെ ഇ.എം.എസ്സിന്റെ ഗുണനിലവാര പരിശോധന, ടെസ്റ്റിംഗ്, ഫീല്ഡ് പ്രവർത്തനങ്ങള് എന്നിവയില് 3 വർഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസ ശമ്പളം 37,500 രൂപ.
ജൂനിയർ കണ്സള്ട്ടൻ്റ് (ബി.ഐ.എം/വി.ഡി.സി) - രണ്ട് ഒഴിവുകള്: സിവില്/മെക്കാനിക്കല്/ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ബി.ടെക്, എം.ടെക് അഭികാമ്യം. 65% സി.ജി.പി.എ. VDC/BIM അനുബന്ധ ഡിസൈനിംഗ്, മോഡലിംഗ് പ്രവർത്തനങ്ങളില് 3 വർഷത്തെ പ്രവൃത്തിപരിചയം. Revit, Navis works, AutoCAD എന്നിവയിലും BIM മോഡലുകള് നിർമ്മിക്കുന്നതിലും പരിശോധിക്കുന്നതിലും പ്രാവീണ్యం. 40 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 37,500 രൂപ ശമ്പളം.
ജൂനിയർ കണ്സള്ട്ടൻ്റ് (ക്യു.എ.സി) - ഒരു ഒഴിവ്: സിവില്/ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ബി.ടെക്, 65% സി.ജി.പി.എ. പരിശോധന, ഗുണനിലവാര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില് 3 വർഷത്തെ പ്രവൃത്തിപരിചയം. പൊതുമേഖലാ പദ്ധതികളിലെ പരിചയം അഭികാമ്യം. 40 വയസ്സില് താഴെയുള്ളവർക്ക് പ്രതിമാസം 37,500 രൂപ ശമ്പളത്തില് അപേക്ഷിക്കാം.
ടെക്നിക്കല് അസിസ്റ്റൻ്റ് (വി.ഡി.സി) - മൂന്ന് ഒഴിവുകള്: സിവില്/മെക്കാനിക്കല്/ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ഡിഗ്രി അല്ലെങ്കില് തത്തുല്യം, 70% സി.ജി.പി.എ. VDC/BIM അനുബന്ധ ഡിസൈനിംഗ്, മോഡലിംഗ് പ്രവർത്തനങ്ങളില് 2 വർഷത്തെ പ്രവൃത്തിപരിചയം. Revit, Navis works, AutoCAD എന്നിവയിലും BIM മോഡലുകള് നിർമ്മിക്കുന്നതിലും പരിശോധിക്കുന്നതിലും പ്രാവീണ്യം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ടെക്നിക്കല് അസിസ്റ്റൻ്റ് (ഐ.ക്യു.എ/പ്രോജക്ട് എക്സിക്യൂഷൻ) - ഇലക്ട്രിക്കല് - രണ്ട് ഒഴിവുകള്: ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ബി.ടെക്, കുറഞ്ഞത് 70% സി.ജി.പി.എ. ജനറല് സിവില് വർക്കുകളിലെ ഇ.എം.എസ്സിന്റെ ഗുണനിലവാര പരിശോധന, ടെസ്റ്റിംഗ്, ഫീല്ഡ് പ്രവർത്തനങ്ങള് എന്നിവയില് 2 വർഷത്തെ പ്രവൃത്തിപരിചയം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ടെക്നിക്കല് അസിസ്റ്റൻ്റ് (ജി.സി.ഡബ്ല്യു) - രണ്ട് ഒഴിവുകള്: സിവില് എഞ്ചിനീയറിംഗില് ഡിഗ്രി, സ്ട്രക്ചറല് പി.ജി. അഭികാമ്യം, 70% സി.ജി.പി.എ. ഘടനാപരമായ രൂപകല്പ്പന/നിർവ്വഹണത്തില് 2 വർഷത്തെ പ്രവൃത്തിപരിചയം, ഉയർന്ന കെട്ടിടങ്ങളിലെ പരിചയം അഭികാമ്യം. SAFE, STAAD, ETABS പോലുള്ള സോഫ്റ്റ്വെയറുകളില് പ്രാവീണ്യം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ടെക്നിക്കല് അസിസ്റ്റൻ്റ് (ഹൈഡ്രോളിക്സ് ഫോർ ട്രാൻസ്പോർട്ടേഷൻ) - ഒരു ഒഴിവ്: സിവില് എഞ്ചിനീയറിംഗില് ഡിഗ്രി, ഹൈഡ്രോളിക്സ് എഞ്ചിനീയറിംഗില് എം.ടെക് അഭികാമ്യം. 70% സി.ജി.പി.എ. ഹൈഡ്രോളിക് പഠനങ്ങളില് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ടെക്നിക്കല് അസിസ്റ്റൻ്റ് (ഹൈഡ്രോളിക്സ് ഫോർ ജി.സി.ഡബ്ല്യു) - ഒരു ഒഴിവ്: സിവില് എഞ്ചിനീയറിംഗില് ഡിഗ്രി, ഹൈഡ്രോളിക്സ് എഞ്ചിനീയറിംഗില് എം.ടെക് അഭികാമ്യം. 70% സി.ജി.പി.എ. ഹൈഡ്രോളിക് പഠനങ്ങളില് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. CAD സോഫ്റ്റ്വെയറുകള്, ഡിസൈൻ ടൂളുകള്, വാട്ടർ മോഡലിംഗ് സോഫ്റ്റ്വെയറുകള് (EPANET, Water GEMS/Water CAD) എന്നിവയില് പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും MS Office, ഡിസൈൻ സോഫ്റ്റ്വെയറുകള് എന്നിവ ഉപയോഗിക്കാനുള്ള കഴിവും അഭികാമ്യം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ടെക്നിക്കല് അസിസ്റ്റൻ്റ് (ഇ.എം.എസ്) - ഒരു ഒഴിവ്: മെക്കാനിക്കല് എഞ്ചിനീയറിംഗില് ഡിഗ്രി, 70% സി.ജി.പി.എ. കെട്ടിട നിർമ്മാണത്തിലെ ഇലക്ട്രോ-മെക്കാനിക്കല് മേഖലയില് 2 വർഷത്തെ പ്രവൃത്തിപരിചയം. HAC, ഫയർ പ്രൊട്ടക്ഷൻ സിസ്റ്റം, ലിഫ്റ്റ് തുടങ്ങിയ മെക്കാനിക്കല് സിസ്റ്റം ഡിസൈനിലും എസ്റ്റിമേഷനിലും പ്രാവീണ്യം. AutoCAD സോഫ്റ്റ്വെയറിലും സൈറ്റ് നിർവ്വഹണത്തിലും പരിചയം അഭികാമ്യം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ടെക്നിക്കല് അസിസ്റ്റൻ്റ് (ജി.ഐ.എസ്) - ഒരു ഒഴിവ്: ജിയോഇൻഫോർമാറ്റിക്സില് എം.ടെക്, 70% സി.ജി.പി.എ. ജിയോസ്പേഷ്യല് പ്രോഗ്രാമിംഗില് 2 വർഷത്തെ പ്രവൃത്തിപരിചയം. Python, PostGIS, QGIS, GeoServer തുടങ്ങിയ ഓപ്പണ് സോഴ്സ് GIS ടൂളുകളില് പ്രാവീണ്യം. WebGIS ഡെവലപ്മെൻ്റ്, Google Earth Engine, ക്ലൗഡ് അധിഷ്ഠിത GIS സൊല്യൂഷനുകള് എന്നിവയില് പരിചയം. പ്രശ്നപരിഹാര ശേഷിയും റിമോട്ട് സെൻസിംഗ് ടെക്നിക്കുകളെക്കുറിച്ചുള്ള അറിവും അഭികാമ്യം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ഡ്രാഫ്റ്റ്സ്മാൻ (സിവില്) - രണ്ട് ഒഴിവുകള്: സിവില് എഞ്ചിനീയറിംഗില് ഡിപ്ലോമ, 70% സി.ജി.പി.എ. ഡ്രാഫ്റ്റിംഗില് 5 വർഷത്തെ പ്രവൃത്തിപരിചയം. 30 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കല്) - രണ്ട് ഒഴിവുകള്: ഇലക്ട്രിക്കല് എഞ്ചിനീയറിംഗില് ഡിപ്ലോമ, 70% സി.ജി.പി.എ. ഡ്രാഫ്റ്റിംഗില് 5 വർഷത്തെ പ്രവൃത്തിപരിചയം. 30 വയസ്സാണ് ഉയർന്ന പ്രായപരിധി, പ്രതിമാസം 32,500 രൂപ ശമ്പളം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR