നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ചു; വിജ്ഞാപനം ഇറക്കി സര്ക്കാര്
Kerala, 07 മാര്‍ച്ച് (H.S.) തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25450 മുതല്‍ 30,880 വരെയാണ്. ന്മ നഴ്‌സസ് മാനേജര്‍ (എംഎസ്
United Nurses Assn


Kerala, 07 മാര്‍ച്ച് (H.S.)

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25450 മുതല്‍ 30,880 വരെയാണ്.

ന്മ നഴ്‌സസ് മാനേജര്‍ (എംഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്സി + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ നഴ്സസ് ഡയറക്ടര്‍/ നഴ്‌സസ് ഓഫിസര്‍- 27330-33080

ന്മ നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്സി + 5 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ മേട്രന്‍ (ബിഎസ്സി/ജിഎന്‍എം + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം)- 27170-32870

ന്മ അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്/ ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്സി.+ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ജിഎന്‍എം + 10 വര്‍ഷത്തെ പ്രവൃത്തി പരിചയം) -26770-32320

ന്മ ഹെഡ് നഴ്സ്/ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍/ സിസ്റ്റര്‍ ഇന്‍-ചാര്‍ജ്/ ഗ്രൂപ്പ് ക്യാപ്റ്റന്‍/ നേതാവ് -26690-32290

ന്മ ട്യൂട്ടര്‍ നഴ്സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ (ഇഎംടി/ ആംമ്പുലന്‍സ്) 25930-31380

ന്മ സ്റ്റാഫ് നഴ്‌സ് ജിഎന്‍എം/ ബിഎസ്സി/ റജിസ്റ്റേര്‍ഡ് എഎന്‍എം സ്‌പെഷല്‍ ഗ്രേഡ് (10 വര്‍ഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംമ്പുലന്‍സ് നഴ്സ് 25450-30800

ന്മ എഎന്‍എം ഗ്രേഡ് - 1 (5 വര്‍ഷത്തെ പ്രവൃത്തി പരിചയം)- 24650-29850

ന്മ എഎന്‍എം ഗ്രേഡ് 2-24290-29390

---------------

Hindusthan Samachar / Sreejith S


Latest News