സ്വര്ണം, സില്ക്ക് സാരി, 2500 രൂപ സഹായം; വമ്പന് പ്രഖ്യാപനവുമായി വിജയ്
Chennai, 07 മാര്ച്ച് (H.S.) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകള്ക്ക് വേണ്ടി മാത്രമായുള്ള പ്രഖ്യാപനങ്ങളുമായി നടന് വിജയ്. തന്റെ ടിവികെ പാര്ട്ടി അധികാരത്തില് എത്തിയാല് വനിതകള്ക്ക് വേണ്ടി എന്തെല്ലാം നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപ
Vijay


Chennai, 07 മാര്ച്ച് (H.S.)

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതകള്ക്ക് വേണ്ടി മാത്രമായുള്ള പ്രഖ്യാപനങ്ങളുമായി നടന് വിജയ്.

തന്റെ ടിവികെ പാര്ട്ടി അധികാരത്തില് എത്തിയാല് വനിതകള്ക്ക് വേണ്ടി എന്തെല്ലാം നടപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നവ വധുവിന് സ്വര്ണം, സില്ക്ക് സാരി എന്നിവയെല്ലാം വിജയ് വാഗ്ദാനം ചെയ്യുന്നു.കുഞ്ഞ് ജനിച്ചാല് സ്വര്ണ മോതിരം സൗജന്യമായി നല്കും.

സ്ത്രീകള്ക്കും കുടുംബങ്ങള്ക്കും ടിവികെ അധികാരത്തില് എത്തിയാല് എന്തൊക്കെ ക്ഷേമ പ്രവര്ത്തനങ്ങള് ചെയ്യും എന്നാണ് വിജയ് ഇന്ന് പ്രഖ്യാപിച്ചത്. ഓരോ വനിതകള്ക്കും പ്രതിമാസം 2500 രൂപ ധനസഹായം നല്കുമെന്നാണ് പ്രധാനപ്പെട്ട പ്രഖ്യാപനം. സംസ്ഥാനത്ത് ഉടനീളം വനിതകള്ക്ക് സൗജന്യ യാത്ര ഒരുക്കുമെന്നും ടിവികെ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തില് വിജയ് പറഞ്ഞു.

ടിവികെ അധികാരത്തില് എത്തിയാല് സ്ത്രീ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്കും. ഇതിന് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കും. ഈ വകുപ്പ് തന്റെ കീഴില് ആയിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. 60 വയസിന് താഴെയുള്ള വനിതകള്ക്ക് പ്രതിമാസം 2500 രൂപ നല്കും. കേന്ദ്ര-സംസ്ഥാന സര്ക്കാര് വകുപ്പുകളില് ജോലി ചെയ്യുന്ന വനിതകളെ ഈ പദ്ധതിയില് നിന്ന് ഒഴിവാക്കുമെന്നും വിജയ് പറഞ്ഞു

ഡിഎംകെയും അണ്ണാഡിഎംകെയും നേരത്തെ വനിതകള്ക്ക് നല്കിയ വാഗ്ദാനങ്ങള്ക്ക് ഒരുപടി മുകളിലാണ് വിജയുടെ പ്രഖ്യാപനം. രണ്ട് പാര്ട്ടികളും വനിതകള്ക്ക് പ്രതിമാസം 2000 നല്കുമെന്നാണ് അറിയിച്ചത്. എന്നാല് ടിവികെ അധികാരത്തില് എത്തിയാല് 2500 രൂപയാണ് കിട്ടുക. ഇതിന് പുറമെ അന്നപൂരണി സൂപ്പര് 6 എന്ന പ്രത്യേക പദ്ധതിയും വിജയ് പ്രഖ്യാപിച്ചു.

ഗ്യാസ് സിലിണ്ടര്, വിദ്യാര്ഥികള്ക്ക് 15000 രൂപ

ഓരോ വര്ഷവും ആറ് എല്പിജി സിലിണ്ടറുകള് സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് അന്നപൂരണി സൂപ്പര് 6. വിവാഹ സഹായവും വിജയ് പ്രഖ്യാപിച്ചു. വധുവിന് ഒരു പവന് സ്വര്ണവും സില്ക്ക് സാരിയും നല്കും. മറ്റൊരു പ്രധാന പദ്ധതിയായ വെട്രി പയണം പ്രകാരം വനിതകള്ക്ക് തമിഴ്നാട്ടില് ഉടനീളം സൗജന്യ യാത്ര അനുവദിക്കും.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി തമിഴ്നാട്ടില് റാണി വേലുനാച്ചിയാര് ടീം രൂപീകരിക്കും. സുരക്ഷാ വെല്ലുവിളി നേരിടുമ്പോള് അമര്ത്തുന്നതിന് പ്രത്യേക ബട്ടന് തയ്യാറാക്കും. ഇത് സുരക്ഷാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഏത് സമയവും ഈ കേന്ദ്രത്തില് നിന്ന് സ്ത്രീകള്ക്ക് സുരക്ഷ ഉറപ്പാക്കും. ഓട്ടോ, ബസ് തുടങ്ങി പൊതുഗതാഗത സൗകര്യങ്ങളിലെല്ലാം ഈ ബട്ടന് ഘടിപ്പിക്കും.

റേഷന് കടകള്, സ്കൂള്, കോളജ് വഴി സൗജന്യമായി സാനിറ്ററി പാഡ് വിതരണം ചെയ്യും. നിലവില് സംസ്ഥാനത്ത് പാഡ് വിതരണം നടക്കുന്നുണ്ടെങ്കിലും അപര്യാപ്തമാണ് എന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില് ജനിക്കുന്ന എല്ലാ കുട്ടികള്ക്കും സ്വര്ണ മോതിരം സൗജന്യമായി വിതരണം ചെയ്യും. വിദ്യാര്ഥികള്ക്ക് എല്ലാ വര്ഷവനും 15000 രൂപ വീതം നല്കുമെന്നും വിജയ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News