പാചകവാതക വില വർധനയ്ക്കെതിരെ പ്രതിഷേധം ശക്തം
Thiruvananthapuram, 07 മാര്ച്ച് (H.S.) പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ പാചകവാതക വിലയിലും ബുക്കിങ് നിയന്ത്രണങ്ങളിലും കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ സാധാരണക്കാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്
Cooking gas


Thiruvananthapuram, 07 മാര്ച്ച് (H.S.)

പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ പാചകവാതക വിലയിലും ബുക്കിങ് നിയന്ത്രണങ്ങളിലും കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾ സാധാരണക്കാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപ വർധിച്ച് വില 922 രൂപയിലെത്തി. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വർധിച്ച് 1880 രൂപയായും ഉയർന്നു.

ഇതിനൊപ്പം ഗ്യാസ് ബുക്ക് ചെയ്യുന്നതിലും നിയന്ത്രണം കൊണ്ടുവന്നു. ഇനി മുതൽ ഒരു സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് 21 ദിവസം കൂടുമ്പോൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് ഇത് 30 ദിവസമാണ്. നിലവിൽ രണ്ട് ദിവസം കൊണ്ട് സിലിണ്ടർ തീർന്നാൽ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്ന സാഹചര്യമാണ് ഇതോടെ ഇല്ലാതായത്.

ജനങ്ങളുടെ കണ്ണീർ വീഴ്ത്തി വിലക്കയറ്റം

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് വില വർധനയെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. രാജ്യത്തെ കൂടുംബങ്ങളുടെ ബജറ്റ് തെറ്റിക്കുന്ന തരത്തിലാണ് കേന്ദ്ര സര്ക്കാര് പാചക വാതക വില കൂട്ടിയിരിക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഇ ടിവി ഭാരതിനോടു പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ കാലത്ത് 340 രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്യാസിന് ഇന്ന് 1000 രൂപയോളം നൽകേണ്ടി വരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില വർധന ജനകീയ ഹോട്ടലുകളെയും വഴിയോര ഭക്ഷണശാലകളെയും വലിയ പ്രതിസന്ധിയിലാക്കും. ഈ അന്യായമായ വർധന കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം, അവർ ആവശ്യപ്പെട്ടു.

ജീവിക്കാന് മാര്ഗമില്ലാത്തപ്പോഴാണ് വില വര്ധന

ജീവിക്കാന് വരുമാനമില്ലാത്ത സാഹചര്യത്തിലാണ് സര്ക്കാര് പാചക വാതക വില കൂട്ടിയതെന്ന് തിരുവനന്തപുരം മരങ്ങാട് സ്വദേശി പത്മിനി പറഞ്ഞു. ഹോട്ടൽ ജോലിയെടുത്താണ് വീടുനോക്കുന്നത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ 60 രൂപയുടെ വർധനവ് വലിയ ഭാരമാണ്. കുടുംബ ബജറ്റ് പൂർണമായും താളം തെറ്റിയിരിക്കുകയാണെന്നും പത്മിനി പറഞ്ഞു.

പാചകവാത വില കൂടുന്നത് പ്രതിസന്ധിയിലാക്കുന്നത് സാധാരണക്കാരെയാണെന്ന് സെക്രട്ടേറിയറ്റ് മുന് ഉദ്യോഗസ്ഥ കമലം പ്രതികരിച്ചു. തുച്ഛമായ വരുമാനമുള്ളവരുള്പ്പടെ ഇന്ന് പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നുണ്ട്.

സാധാരണക്കാരെ പാചകവാതക വിലവര്ധ പ്രതികൂലമായി ബാധിക്കുമെന്നതില് സംശയമില്ലെന്നു കൊല്ലം സ്വദേശി ശുഭ പറഞ്ഞു. യൂദ്ധസാഹചര്യമായതുകൊണ്ട് ഒന്നും പറയാനും സാധിക്കില്ല. ഗ്യാസിൻ്റെ വിലവര്ധന തട്ടുകടയില്നിന്നു ഭക്ഷണം കഴിക്കുന്നവരെയുള്പ്പടെ ബാധിക്കും.

പാചകവാതകത്തിനു വില ഒറ്റയടിക്കു 60 രൂപ കൂട്ടുന്നത് അംഗീകരിക്കന് പറ്റുന്നതല്ലെന്നു തിരുവനന്തപുരം സ്വദേശി രമ പ്രതികരിച്ചു. വിലവര്ധന കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കും. വില ഇങ്ങനെ കൂടിയാല് എത്ര പരിമിതപ്പെടുത്തി ഗ്യാസ് ഉപയോഗിക്കാന് ശ്രമിച്ചാലും പ്രതിസന്ധി നേരിടുമെന്നും രമ പറഞ്ഞു.

ഇന്ന് പാചക വാതകത്തിന് 60 രൂപ കൂടി. നാളെ 100 രൂപ കൂടിയാല് എന്തു ചെയ്യുമെന്നാണു പൂന്തുറ സ്വദേശി ഷക്കീര് ചോദിക്കുന്നത്. എത്ര വില കൂടിയാലും മരിക്കാന് പറ്റില്ലലോ, ജിവിക്കാനല്ലേ പറ്റൂ. യുദ്ധം വരുമ്പോള് വില കൂടും. പക്ഷേ, വില വര്ധന പിടിച്ചുനിര്ത്താനുള്ള നടപടി കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സ്വീകരിക്കണമെന്നും ഷക്കീര് പറഞ്ഞു. പാചകവാതക വില വിലവര്ധന സാധാരണക്കാരെ കഷ്ടത്തിലാക്കുമെന്ന് നെട്ടയം സ്വദേശി ജഗന്നാഥ് പറഞ്ഞു. പലരുടെയും അടുപ്പ് കത്താതാവും. യുദ്ധസമയത്ത് എണ്ണ വില കൂടുമെങ്കിലും സര്ക്കാര് സാധാരണക്കാരെ സഹായിച്ചേ പറ്റൂ എന്നും ജഗന്നാഥ് പ്രതികരിച്ചു.

യുദ്ധസാഹചര്യവും ആഗോള പ്രതിസന്ധികളും ചൂണ്ടിക്കാട്ടി സർക്കാർ കൈയൊഴിയുമ്പോൾ, തീരാദുരിതത്തിലാകുന്നത് വറുതിയിൽ കഴിയുന്ന സാധാരണക്കാരുടെ അടുക്കളകളാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News