Enter your Email Address to subscribe to our newsletters

Thiruvananthapuram , 08 മാര്ച്ച് (H.S.)
ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം CPM ൻ്റെ കപടതയെന്ന്ബി ജെപി. ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം CPM ൻ്റെ കപടതയാണന്നും ഇക്കഴിഞ്ഞ
ഇരുപത് വർഷമായി ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചയ്ക്കലും, ചെറുവയ്ക്കലുമുള്ള സർക്കാർ സ്ഥലങ്ങളിലാണ് നിക്ഷേപിച്ച് വരുന്നതെന്നും, കളക്ടറും, മന്ത്രി ശിവൻ കുട്ടിയും മേയറും ഉൾപ്പെട്ട യോഗത്തിൽ തീരുമാനിച്ചതാണ് ഇക്കാര്യമെന്നും ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലങ്ങളിൽ ഇതേ കാര്യം നടപ്പാക്കിയ ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തവണയും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ നിർവ്വചിച്ചതെന്നും കരമന ജയൻ കൂട്ടി ചേർത്തു.
ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്നത് പോലെ CPM ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാനും ശ്രമങ്ങൾ നടന്നു എന്നതിൻ്റെ തെളിവാണ് പൊങ്കാലയ്ക്ക് തൊട്ടു മുമ്പ് സാങ്കേതികത്വം പറഞ്ഞ് നഗരത്തിൽ വെള്ളം കുടി മുടക്കിയതും, അതു പ്രചരിപ്പിച്ച് ഭക്ത ജനങ്ങളിൽ ഭീതിയുണ്ടാക്കി പൊങ്കാലയ്ക്ക് വരുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിച്ചതും. പൊങ്കാലയ്ക്ക് ശേഷവും അടിസ്ഥാന രഹിതമായ തുടർ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്നതെന്നും കരമന ജയൻ ആരോപിച്ചു.
CPM ഇന്നലെ പ്രഖ്യാപിച്ച ശുചീകരണ നാടകം പൊളിഞ്ഞത് കാരണം ഇന്ന് ഞായറാഴ്ചയ്ക്ക് മാറ്റിയതിന് പിന്നിൽ ഞായറാഴ്ച ദിവസം സാധാരണയായി മാലിന്യം നീക്കം ചെയ്യാത്തതിനെ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.
അധികാരം നഷ്ടപ്പെട്ടതിലും CPM ൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന പാർക്കിംഗ് മാഫിയ പോലുള്ളതിൻ്റെ അടിവേരറുത്തതിലും CPM അസ്വസ്ഥരാവുന്നതിൽ ബിജെപി ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലന്നും കരമന ജയൻ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ സജീവമായിട്ടുള്ള പാർക്കിംഗ് മാഫിയ,ഫുട്ട് പാത്ത് കൈയ്യേറ്റ മാഫിയ, റോഡ് കൈയ്യേറ്റ മാഫിയ, കരമന- കിളിയാർ കൈയ്യേറ്റ മാഫിയ തുടങ്ങിയവയുടെ വേര് അറുക്കുമെന്നും കരമന ജയൻ പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നതിൽ പുതിയ ഭരണസമിതിക്ക് വലിയ വീഴ്ച ഉണ്ടായി എന്ന് സിപിഎമ്മും കോൺഗ്രസ്സും ആരോപിച്ചിരുന്നു.. നേരത്തെ ഇടതുപക്ഷം നഗരസഭ ഭരിക്കുമ്പോൾ മാലിന്യ നീക്കം കൃത്യമായി ചെയ്തിരുന്നതാണെന്നും എന്നാൽ ബിജെപി ഭരണസമിതിക്ക് വലിയ വീഴ്ച ഉണ്ടായി എന്നുമാണ് ആക്ഷേപം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR