Enter your Email Address to subscribe to our newsletters

Kochi, 08 മാര്ച്ച് (H.S.)
വിചാരണ കോടതി വിധി പ്രതീക്ഷിച്ചതായിരുന്നു എന്ന് നടി ഭാവന. അതുകൊണ്ട് തന്നെ വിധി പ്രഖ്യാപിച്ചപ്പോള് ഞെട്ടലൊന്നുമുണ്ടായില്ല എന്നും ഭാവന പറഞ്ഞു.
അതേസമയം കോടതി വിധി പ്രതീക്ഷിച്ചിരുന്നതായിരുന്നു എങ്കിലും ആ സമയം താന് ഒരു നിസഹായ അവസ്ഥയിലായി പോയി എന്നും താരം കൂട്ടിച്ചേര്ത്തു.
'ഈ വിധി എവിടെയൊക്കെയോ ഞാന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിംഗ് അല്ലായിരുന്നു. എങ്കിലും ഞാന് ഒരു നിസ്സഹായ അവസ്ഥയിലായി. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന് കഴിയില്ല എന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലേക്ക് വന്നിട്ടുണ്ടായിരുന്നു. ഒടുവില് സംഭവിച്ചത് സംഭവിച്ചു ഇനി അത് ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന നിലയിലേക്ക് നമ്മള് എത്തും,' ഭാവന പറയുന്നു.
ഫെബ്രുവരിയില് തന്റെ പുതിയ സിനിമ അനോമിയുടെ റിലീസ് ഉള്ളത് കൊണ്ട് തന്നെ ജനുവരി പകുതി മുതല് പ്രൊമോഷന് ഏറ്റെടുത്തിട്ടുണ്ടായിരുന്നു. താന് കാരണം മറ്റുള്ളവര്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന് പാടില്ല എന്നുള്ളതിനാല് അതില് സജീവമായിരുന്നു എന്നും ഭാവന പറഞ്ഞു. സംഭവത്തില് പരാതിയുമായി മുന്നോട്ട് പോകാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഭാവന മനസ് തുറന്നു.
തന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്കിയത്. പരാതി നല്കുമ്പോള് മറ്റുള്ളവര്ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ലായിരുന്നു അങ്ങനെയൊന്നും ആ സമയം താന് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു ഭാവന കൂട്ടിച്ചേര്ത്തു. താന് മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണ് എന്നതായിരുന്നു ആ നിമിഷത്തെ തോന്നല്. ആ സാഹചര്യത്തില് കൂടുതല് ഒന്നും ആലോചിച്ചിരുന്നില്ല എന്നും ഭാവന പറഞ്ഞു.
'അതിന് ശേഷം എത്രയോ ആളുകള് പുറത്തുവരികയും പരാതികള് നല്കുകയും എല്ലാമുണ്ടായി. അത്തരമൊരു സാഹചര്യം രൂപപ്പെട്ടു. അതെല്ലാം ഭാവന പറഞ്ഞത് കൊണ്ടാണ് എന്ന് പറയുമ്പോള് ആ ഫീലിംഗിനെ എനിക്ക് വാക്കുകൊണ്ട് വിവരിക്കാന് കഴിയില്ല,' ഭാവന പറഞ്ഞു. ഇത്തരം സംഭവങ്ങളില് പരാതിയുമായി മുന്നോട്ട് വരേണ്ട ആവശ്യകതയെ കുറിച്ചും ഭാവന വിശദീകരിച്ചു.
ആരും ഒന്നും പുറത്തു പറയില്ലെന്ന ധൈര്യം പലരുടെയും ഉള്ളിലുണ്ട് എന്നും എന്നാല് അത്് പുറത്ത് പറഞ്ഞു പ്രശ്നമാകുമെന്ന് അറിഞ്ഞാല് കുറച്ചു പേരെങ്കിലും ജാഗരൂഗരാകുമെന്നും അത് നല്ലതല്ലേ എന്നും ഭാവന ചോദിച്ചു. റിയാസ് മാരാത്ത് സംവിധാനം ചെയ്ത അനോമി ആണ് ഭാവനയുടേതായി അവസാനമിറങ്ങിയ ചിത്രം. റഹ്മാനും ഈ സിനിമയില് പ്രധാന വേഷം ചെയ്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR