Enter your Email Address to subscribe to our newsletters

Trvndrm, 08 മാര്ച്ച് (H.S.)
തിരുവനന്തപുരം:
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള വനിതകളെ ആദരിച്ച് ബി ജെപി.
സംസ്ഥാന ഓഫിസായ മാരാർജി ഭവനിൽ വനിതാ പ്രവർത്തകരെയും, വനിതാ ജീവനക്കാരെയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ബിജെപി സിറ്റി ജില്ലാ ഓഫിസിൽ ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ്റെ നേതൃത്വത്തിൽ തൊഴിലിൻ്റെ ഭാഗമയി അവിടെ എത്തി ചേർന്ന വനിതാ മാധ്യമ പ്രവർത്തകരെ ആദരിച്ചു.
അന്താരാഷ്ട്രവനിതാ ദിനത്തോട് അനുബന്ധിച്ച് നെടുങ്കാട് വാർഡിൽ നടന്ന മെഡിക്കൽ ക്യാമ്പും നേത്ര രോഗ ചികിത്സ ക്യാമ്പും കേന്ദ്ര തൊഴിൽ വകുപ്പുസഹമന്ത്രി ശോഭ കരന്തലജെ ഉത്ഘാടനം ചെയ്ത് വാർഡിലെ ഹരിതകർമ്മ സേനാ അംഗങ്ങളായ വനിതകളെ ആദരിക്കുകയും ചെയ്തു.
---------------
Hindusthan Samachar / Roshith K