Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 മാര്ച്ച് (H.S.)
മില്മയുടെ കീഴിലുള്ള തിരുവനന്തപുരം റീജിയണല് കോ - ഓപ്പറേറ്റീവ് മില്ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് ( ടി ആര് സി എം പി യു ) പ്രൊഫഷണല് ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്ത്ഥികളില് നിന്ന് അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുന്നത്. മാര്ച്ച് 13 - നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.
നിലവില് ഒരു ഒഴിവാണ് പ്രൊഫഷണല് ഗ്രാജ്വേറ്റ് ട്രെയിനി തസ്തികയില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇത് ഒരു കരാര് അടിസ്ഥാനത്തിലുള്ള കേരള സര്ക്കാര് ജോലിയാണ്.
അപേക്ഷകരുടെ പ്രായ പരിധി 40 വയസില് കൂടാന് പാടില്ല. 2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായ പരിധി കണക്കാക്കുക. എം സി എ ( M C A ) അല്ലെങ്കില് ബി ടെക്. ( ഐ ടി / കമ്പ്യൂട്ടര് സയന്സ് ) ബിരുദം ഉണ്ടായിരിക്കണം. നേരിട്ടുള്ള അഭിമുഖത്തിലൂടെയും രേഖകളുടെ പരിശോധനയിലൂടെയും ആണ് യോഗ്യരായ ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുക. ഈ നിയമനത്തിന് യാതൊരു വിധത്തിലുള്ള അപേക്ഷാ ഫീസും ഈടാക്കുന്നില്ല.
താല്പര്യവും നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗര്ത്ഥികള് യോഗ്യത തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും ഒരു പാസ്പോര്ട്ട് വലുപ്പമുള്ള ഫോട്ടോയുമായി വേണം അഭിമുഖത്തില് പങ്കെടുക്കാന്. അഭിമുഖത്തിനായി കൃത്യസമയത്ത് റിപ്പോര്ട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. വൈകിയെത്തുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.
അഭിമുഖം മാര്ച്ച് 13 - ന് രാവിലെ 10:30 - ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള പി & ഐ ഓഫീസില് വെച്ച് നടക്കും. കെ എസ് സി എം എം എഫ് ( മില്മ ) വഴി മുമ്പ് അപ്രന്റീസ്ഷിപ്പ് പൂര്ത്തിയാക്കിയവര് ഈ അഭിമുഖത്തില് പങ്കെടുക്കാന് യോഗ്യരല്ല എന്ന കാര്യം ശ്രദ്ധിക്കുക.
കൂടുതല് വിവരങ്ങള്ക്കും ഔദ്യോഗിക വിജ്ഞാപനം ഡൗണ്ലോഡ് ചെയ്യാനും www.milmatrcmpu.com എന്ന മില്മയുടെ വെബ്സൈറ്റ് സന്ദര്ശിക്കാവുന്നതാണ്. അപേക്ഷകര് അഭിമുഖത്തില് പങ്കെടുക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ച് എല്ലാ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR