ആര്സിസിയില് ഒഴിവ്; സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളില് വേറേയും നിരവധി ഒഴിവുകള്
Thiruvananthapuram, 08 മാര്ച്ച് (H.S.) റീജിയണല് കാൻസർ സെന്ററില് സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയില് ഓപ്പണ്, ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തില് മറ്റ് വിഭാഗത്തിലെ/ ഓപ്പണ് വിഭാഗത്തിലെ ഉദ്യ
Job opportunity


Thiruvananthapuram, 08 മാര്ച്ച് (H.S.)

റീജിയണല് കാൻസർ സെന്ററില് സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയില് ഓപ്പണ്, ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകളുണ്ട്.

ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തില് മറ്റ് വിഭാഗത്തിലെ/ ഓപ്പണ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തില് പരിഗണിക്കും.

പ്രായപരിധി 01.01.2026ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ഓപ്പറേഷൻ തിയേറ്റർ/ അനസ്തേഷ്യ ടെക്നോളജി/ അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി/ സി.എസ്.എസ്.ഡി ടെക്നോളജി/ സ്റ്റെറിലൈസേഷൻ ടെക്നോളജി എന്നിവയില് അംഗീകൃത സർവകലാശാലയില് നിന്നുള്ള ബി.എസ്.സി ബിരുദം അല്ലെങ്കില് പ്ലസ്ടുവും, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയില് കേരള മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിപ്ലോമയുമാണ് യോഗ്യത.

ബന്ധപ്പെട്ട മേഖലയില് പ്രവൃത്തിപരിചയമുണ്ടാവണം. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല് സർട്ടിഫിക്കറ്റുകളുമായി മാർച്ച് 12നകം ബന്ധപ്പെട്ട പ്രൊഫഷണല് ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് ഹാജരാകണം. നിലവില് ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയില് നിന്നുള്ള എൻ.ഒ.സി നല്കണം.

ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും നിയമനം

കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്സിലിന് കീഴിലുള്ള ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളില് കരാർ അടിസ്ഥാനത്തില് നിയമനം നടത്തുന്നു. കോച്ചുമാർ, ട്രെയിനർമാർ, കെയർ ടേക്കർ, ജിംനേഷ്യം ട്രെയിനർ എന്നീ തസ്തികകളിലേക്കാണ് യോഗ്യരായ ഇന്ത്യൻ പൗരന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചത്.

വോളിബോള്, ബാസ്ക്കറ്റ്ബോള്, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിംഗ്, കരാട്ടെ, റോളർ സ്കേറ്റിംഗ്, ടേബിള് ടെന്നീസ്, ഫുട്ബോള് എന്നീ കായിക ഇനങ്ങളിലാണ് പരിശീലകരെ ആവശ്യമായുള്ളത്.

കോച്ച് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൻ.ഐ.എസ് ഒരു വർഷ റെഗുലർ ഡിപ്ലോമയും അംഗീകൃത സർവകലാശാല ബിരുദവും ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട കായിക ഇനത്തില് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ട്രെയിനർ തസ്തികയിലേക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) സർട്ടിഫിക്കറ്റ് കോഴ്സോ അല്ലെങ്കില് അംഗീകൃത അതോറിറ്റി നല്കുന്ന കോച്ചിംഗ് ലൈസൻസോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും കായിക മികവും ട്രെയിനർമാർക്ക് ആവശ്യമാണ്. ഇരു തസ്തികകളിലും 45 വയസ്സാണ് പ്രായപരിധി.

കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എല്.സി പാസായിരിക്കണം. കായിക സ്ഥാപനങ്ങളിലോ സ്റ്റേഡിയങ്ങളിലോ പത്ത് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ജിംനേഷ്യം ട്രെയിനർ തസ്തികയില് അപേക്ഷിക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തില് നിന്നുള്ള ഹെല്ത്ത് ആന്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബോഡി ബില്ഡിംഗ് അല്ലെങ്കില് പവർ ലിഫ്റ്റിംഗ് മത്സരങ്ങളില് പങ്കെടുത്ത് മെഡല് നേടിയവർക്ക് മുൻഗണന ലഭിക്കും.

വിരമിച്ച സൈനികർക്ക് നിയമപ്രകാരമുള്ള ഇളവുകള് അനുവദിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള് യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള് സഹിതം മാർച്ച് 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്സിലില് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതല് വിവരങ്ങള്ക്ക് : 0471-2330167, 2331546.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News