മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടു'; കെ.ബി. ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ
Trivandrum, 09 മാര്ച്ച് (H.S.) തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. മന്ത്രിയെ വാളകത്തെ വീട്ടിൽ വെച്ച് അതീവ മോശമായ സാഹചര്യത്തിൽ താൻ കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവ
മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടു'; കെ.ബി. ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോൻ


Trivandrum, 09 മാര്ച്ച് (H.S.)

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. മന്ത്രിയെ വാളകത്തെ വീട്ടിൽ വെച്ച് അതീവ മോശമായ സാഹചര്യത്തിൽ താൻ കണ്ടുവെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കെതിരെ മോശമായി സംസാരിച്ചതിനാലാണ് ഇപ്പോൾ എല്ലാം തുറന്നുപറയുന്നതെന്നും അവർ വ്യക്തമാക്കി.

സംഭവം ഇങ്ങനെ

വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ മറ്റൊരു സ്ത്രീയോടൊപ്പം മോശം സാഹചര്യത്തിലാണ് കണ്ടതെന്ന് ബിന്ദു മേനോൻ പറഞ്ഞു. അന്ന് അവിടെ വെച്ച് മന്ത്രിയുടെ ഫോട്ടോകൾ ഞാൻ എടുത്തിരുന്നു. ആ ചിത്രങ്ങളെല്ലാം ഇപ്പോൾ എന്റെ കൈവശമുണ്ട്. പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ എന്നെ തടയുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു, അവർ വെളിപ്പെടുത്തി. ബന്ധുവായ ശ്രീലേഖയുടെ നിർദ്ദേശപ്രകാരമാണ് അന്ന് പോലീസ് സഹായം തേടിയതെന്നും എന്നാൽ പോലീസ് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്നും അവർ ആരോപിച്ചു.

മന്ത്രിയുടെ പ്രതികരണവും തിരിച്ചടിയും

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടാകും. വട്ടുള്ളവർ പോലീസ് സഹായം തേടണം, എന്ന മന്ത്രിയുടെ പരിഹാസമാണ് ബിന്ദു മേനോനെ പ്രകോപിപ്പിച്ചത്. തനിക്ക് വട്ടാണെന്ന് മന്ത്രി പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വിശദീകരണം നൽകുന്നതെന്ന് അവർ പറഞ്ഞു.

വർഷങ്ങളായുള്ള പ്രശ്നങ്ങൾ

വിവാഹബന്ധത്തിൽ വർഷങ്ങളായി പ്രശ്നങ്ങൾ നിലനിൽക്കുകയാണെന്ന് ബിന്ദു മേനോൻ വെളിപ്പെടുത്തി. പല സ്ത്രീകളുടെയും പേരിൽ വീട്ടിൽ വഴക്കുകളുണ്ടായിട്ടുണ്ട്. ഗണേഷ് കുമാർ മന്ത്രിയായ ശേഷം പ്രശ്നങ്ങൾ വർദ്ധിച്ചു. തന്റെ ഭാഗത്തുനിന്നുള്ള സംശയരോഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞ് തന്നെ കുറ്റപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും അവർ പറഞ്ഞു. 2019 മുതൽ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

നിയമനടപടിക്കില്ല

വീട്ടിൽ കണ്ട സംഭവത്തിന് എല്ലാ തെളിവുകളും ഉണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ മകളോട് ഉൾപ്പെടെ പറഞ്ഞിട്ടുണ്ടെന്നും ബിന്ദു മേനോൻ പറഞ്ഞു. എന്നാൽ ഗണേഷ് കുമാറിനെതിരെ നിലവിൽ നിയമനടപടിക്ക് താനില്ലെന്നും അവർ വ്യക്തമാക്കി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങൾ തന്നെ തടയാനും ഒത്തുതീർപ്പിനും ശ്രമിച്ചതായും അവർ ആരോപിച്ചു. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ് ഒരു മന്ത്രിയുടെ ഭാര്യ തന്നെ ഉന്നയിച്ച ഈ പുതിയ വെളിപ്പെടുത്തലുകൾ.

---------------

Hindusthan Samachar / Roshith K


Latest News