മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന വെളിപ്പെടുത്തല് ഗൗരവകരം; വി മരുളീധരന്
Thiruvanathapuram, 09 മാര്‍ച്ച് (H.S.) സംസ്ഥാനത്ത് മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്നത് ഗൈരവകരമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണിത് വ്യക്തമാക്കുന്നത്. മുഖ്യ
V MURALEEDHARAN


Thiruvanathapuram, 09 മാര്‍ച്ച് (H.S.)

സംസ്ഥാനത്ത് മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിച്ചില്ലെന്നത് ഗൈരവകരമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണിത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയണം. ധാര്‍മികത എംഎല്‍എമാര്‍ക്ക് മാത്രമല്ല ബാധകം, മന്ത്രിക്കും ബാധകമാണെന്ന് വി മുരളീധരന്‍ പറഞ്ഞു. ഗണേഷ് കുമാര്‍ എംഎല്‍എ, മന്ത്രി സ്ഥാനങ്ങള്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി ഗണേഷ്‌കുമാറിനെതിരെ തുറന്നടിച്ച് ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. മന്ത്രിയെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ?ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവര്‍ വ്യക്തമാക്കി.

മന്ത്രി ?ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ കണ്ടത് വളരെ മോശം സാഹചര്യത്തിലാണ്. ഇത് പറയാന്‍ പോലും പറ്റാത്ത കാര്യമാണ്. മന്ത്രിയുടെ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോകള്‍ എല്ലാം കൈയില്‍ ഉണ്ട്. ബിജെപി കൗണ്‍സിലറായ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ബിന്ദു മേനോന്‍ പറഞ്ഞു. പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സ്റ്റാഫ് തടഞ്ഞു. ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. വീടിനു പുറത്തേക്ക് കടക്കാന്‍ സമ്മതിക്കാതെ വാതില്‍ അടച്ചു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടച്ചു. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയാണ് ചെയ്തത്. പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും അവര്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News