എലത്തൂര് സീറ്റിനെ ചൊല്ലി എന്സിപിയില് തര്ക്കം; ഇറങ്ങിപ്പോയി മന്ത്രി ശശീന്ദ്രന്
Kozhikkode, 09 മാര്‍ച്ച് (H.S.) എന്‍സിപിയില്‍ സ്ഥാനാര്‍ത്ഥിത്വ തര്‍ക്കം രൂക്ഷം. മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂര്‍ സീറ്റിനെ ചൊല്ലിയാണ് എന്‍സിപി യോഗത്തില്‍ തര്‍ക്കം. ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടതോടെ
AK Saseendran


Kozhikkode, 09 മാര്‍ച്ച് (H.S.)

എന്‍സിപിയില്‍ സ്ഥാനാര്‍ത്ഥിത്വ തര്‍ക്കം രൂക്ഷം. മന്ത്രി എ.കെ.ശശീന്ദ്രന്റെ എലത്തൂര്‍ സീറ്റിനെ ചൊല്ലിയാണ് എന്‍സിപി യോഗത്തില്‍ തര്‍ക്കം. ശശീന്ദ്രന്‍ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് പി.സി.ചാക്കോ ആവശ്യപ്പെട്ടതോടെ മന്ത്രി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഏകപക്ഷീയമായ ചര്‍ച്ച നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചാല്‍ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രി ശശീന്ദ്രന്‍ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇതിനു അദ്ദേഹം തയാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, പാര്‍ട്ടി പറഞ്ഞാല്‍ എലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കുമെന്നാണ് കഴിഞ്ഞ പത്തു വര്‍ഷമായി മന്ത്രിസ്ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്.

---------------

Hindusthan Samachar / Sreejith S


Latest News