Enter your Email Address to subscribe to our newsletters

Kozhikkode, 09 മാര്‍ച്ച് (H.S.)
മന്ത്രി ഗണേഷ് കുമആറിന് എതിരെ ഉയര്‍ന്ന് ആരോപണങ്ങലില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു സ്ത്രീ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടും സഹായിക്കാതെ അവരെ ഉപേക്ഷിച്ചു മടങ്ങിപ്പോയത് പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ എന്ന് അദ്ദേഹം പരിഹസിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഈ മന്ത്രിസഭയ്ക്ക് ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോനെ മുറിയില്‍ അടച്ചുപൂട്ടി. അവര്‍ പോലീസിനെ വിളിക്കുകയും പോലീസ് എത്തുകയും ചെയ്തു. എന്നിട്ട് പോലീസ് എന്താണ് ചെയ്തത്. ബിന്ദു മേനോന് എന്താണ് പറ്റിയത്, അവരെ ആരെങ്കിലും ആക്രമിച്ചോ, അവര്‍ക്ക് പരിക്കേറ്റോ ഇതൊന്നും അന്വേഷിക്കുകയോ അവരെ അവിടെ നിന്ന് രക്ഷപ്പെടുത്താനോ പോലീസ് ശ്രമിച്ചില്ല. ഏത് സ്ത്രീക്കാണ് ഈ പോലീസിനെ കൊണ്ട് സുരക്ഷ കിട്ടുന്നത്. പരാതിക്കാരിയായ സ്ത്രീയെ പോലീസ് ഉപേക്ഷിച്ച് പോകുകയാണ്. ഇത് എന്തൊരു പരിതാപകരമായ അവസ്ഥയാണെന്നും ഇത് എന്തൊരു മന്ത്രിസഭയാണെന്നും വി.ഡി. സതീശന്‍ ചോദിച്ചു. ഇവര്‍ക്ക് നാണമില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് നാണമായിട്ട് വയ്യെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്തരം പ്രശ്‌നങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം എടുത്ത ഒരു നിലപാടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് പറയുന്നു എന്ത് നടപടി സ്വീകരിക്കുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണ്. മന്ത്രിമാരുടെ ഭാര്യമാരോട് പോയി ഭര്‍ത്താവിനെതിരെ പരാതി പറയണമെന്ന് പറയലല്ല യുഡിഎഫിന്റെ പണി. ഇത് അവരുടെ കുടുംബത്തില്‍ ഉണ്ടായ ഒരു സംഭവമാണ്. ഒരാള്‍ എത്ര പേരെ പ്രണയിക്കുന്നു എത്രപേരുമായി ബന്ധപ്പെടുന്നു എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും തങ്ങള്‍ ഇടപ്പെടുന്നില്ല. പക്ഷേ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. ഒരു സ്ത്രീയെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാഫാണ് ആക്രമിച്ചത്. പോലീസ് നിലപാട് പരിതാപകരമാണ്. സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S