മന്ത്രി ഗണേഷ് കുമാര് 'ഹാബിച്വല് ഒഫന്ഡര്' ; രാഹുല് മാങ്കൂട്ടത്തില്
Palakkad, 09 മാര്‍ച്ച് (H.S.) ഭാര് ആരോപണം ഉന്നയിച്ച് മന്ത്രി ഗണേഷ് കുമആറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഗണേഷ് കുമാര്‍ ഒരു ''ഹാബിച്വല്‍ ഒഫന്‍ഡര്‍'' ആണെന്ന് രാഹുല്‍ മാങ്കൂട്ടത്
Rahul manguttathil


Palakkad, 09 മാര്‍ച്ച് (H.S.)

ഭാര് ആരോപണം ഉന്നയിച്ച് മന്ത്രി ഗണേഷ് കുമആറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഗണേഷ് കുമാര്‍ ഒരു 'ഹാബിച്വല്‍ ഒഫന്‍ഡര്‍' ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഗണേഷ് കുമാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനസ്സ് വേദനിപ്പിച്ചതിന്റെ കൂലിയാണെന്ന് രാഹുല്‍ ആരോപിച്ചു. ഊരും പേരുമില്ലാത്ത മെയിലുകളുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൈ എടുക്കുന്ന കേരള പോലീസ്, മുഖ്യമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് താമസിക്കുന്ന ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു. കെഎസ്ആര്‍ടിസി മന്ത്രിയായ ഗണേഷ് കുമാറിന്റെ 'പ്രണയങ്ങള്‍' നിയമവിരുദ്ധമായ കൃത്യങ്ങളിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തെ പറ്റി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ എന്ത് യോഗ്യതയാ ഉള്ളതെന്ന് എന്നെപ്പറ്റി പറഞ്ഞു. ഗണേഷ് കുമാറിനെ പറ്റി എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ ഏറ്റവും യോഗ്യതയുള്ളത് ഞങ്ങളുടെ നേതാവായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹം ഗണേഷ്‌കുമാറിനെ പറ്റി പറഞ്ഞ ഒരു ആരോപണം ഉണ്ട്. അദ്ദേഹം പറഞ്ഞത്, എനിക്ക് എന്റെ ഭാര്യയെ സംശയമില്ലാത്തതുകൊണ്ട് മാത്രം കെ.ബി ഗണേഷ്‌കുമാര്‍ എന്റെ മകനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ്. അതിലേക്കൊന്നും ഞാന്‍ പോകുന്നില്ല. പിന്നെ അദ്ദേഹം ഐവിഎഫ് സെന്ററുകളുടെ കാര്യം പറഞ്ഞു. ഐവിഎഫ് സെന്ററുകള്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത് പത്തനാപുരത്താണ് എന്ന് ചില അനുഭവസ്ഥര്‍ തന്നെ നിങ്ങളെപ്പോലുള്ള മാധ്യമങ്ങളിലൂടെ ഒക്കെ പറഞ്ഞിട്ടുള്ള കാര്യമൊക്കെ നമുക്കെല്ലാവര്‍ക്കും അറിയാം.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഉമ്മന്‍ ചാണ്ടി എന്ന് പറയുന്ന മനുഷ്യന്റെ മനസ്സ് എപ്പോഴെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കൂലിയാണെന്ന് ഗണേഷ്‌കുമാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ ഊരും പേരുമില്ലാത്ത ഒരു മെയിലിലൂടെ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തി, ഒരു ഹോട്ടല്‍ വളഞ്ഞ് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാന്‍ താല്പര്യപ്പെടുന്ന മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന കേരള പോലീസ് ക്ലിഫ് ഹൗസിന്റെ അടുത്ത് താമസിക്കുന്ന ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ എപ്പോഴാണ് പുറപ്പെടുക.

ഒരു ഹാബിച്വല്‍ ഒഫന്‍ഡറായ ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ വളരെ ഗൗരവതരമായ ഒരു ആരോപണമാണ് ഉന്നയിച്ചത്. മാധ്യമങ്ങളിലൂടെയല്ല, രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വിശ്വാസത്തോടുകൂടി പരാതി പറയുവാന്‍ കഴിയുന്ന കണ്‍ട്രോള്‍ റൂം നമ്പറായ 112 ലേക്കാണ് അവര്‍ വിളിച്ചത്. ആ വിളിക്ക് എന്ത് പരിഹാരം ഉണ്ടായി എന്ന് മുഖ്യമന്ത്രി പറയണം. രണ്ട് അതിനെ തുടര്‍ന്ന് എസ്പി ആ വിഷയത്തിനകത്ത് ഇടപെട്ടിട്ട് എന്ത് മറുപടി ഉണ്ടായി. നിരവധി തവണ ഗാര്‍ഹിക പീഡനം ഏറ്റുവാങ്ങേണ്ടിവന്ന ഗണേഷ് കുമാറിന്റെ ജീവിത പങ്കാളിയായ അതിജീവിത അവരുടെ ഫോണ്‍ ചോര്‍ത്തികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ ഫോണിലേക്ക് വരുന്ന കോളുകളുടെയും ടെക്സ്റ്റിന്റെയും വിശദാംശങ്ങള്‍ ഒരു മന്ത്രിക്ക് അറിയാനുള്ള സംവിധാനം ഉണ്ടോ.

മുഖ്യമന്ത്രിയുടെ മകളെ വിളിച്ചുവെന്നും അവര്‍ പറഞ്ഞു. ഇത്ര ഗൗരവമുള്ള ഒരു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മകളെ വിളിച്ചിട്ട് എന്ത് നടപടിയാണ് ഉണ്ടായത്. മന്ത്രിയുടെ സ്റ്റാഫ് തന്നെ കയ്യേറ്റം ചെയ്തുവെന്ന് അവര്‍ പറഞ്ഞു. അത് സത്രീകള്‍ക്കെതിരായ ക്രൂരതയല്ലെ. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു-രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News