Enter your Email Address to subscribe to our newsletters

Kannur, 09 മാര്‍ച്ച് (H.S.)
മട്ടന്നൂര്‍ : മട്ടന്നൂര്‍ നടുവനാട് ടൗണിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി അന്തരിച്ചു. തലച്ചങ്ങാട്ടെ ശിവസൂര്യയില്‍ പി. രാജേഷ് - റിജിഷ ദമ്പതികളുടെ മകള്‍ ഇലാന രാജേഷ് ആണ് മരണപ്പെട്ടത്. ?കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു നടുവനാട് ടൗണിന് സമീപത്ത് വെച്ച് ഇലാനയ്ക്ക് അപകടം സംഭവിച്ചത്.
അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കി വരികയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടുവനാട് എല്‍.പി. സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഇലാന.
---------------
Hindusthan Samachar / Sreejith S