ഗണേഷ് കുമാറിന് എതിരെ സ്ത്രീവിഷയത്തില് ആരോപണവുമായി കെഎസ്യു; ട്രോളി രാഹുല് മാങ്കൂട്ടത്തില്
Pathanamthitta, 09 മാര്‍ച്ച് (H.S.) ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ സ്ത്രീവിഷയത്തില്‍ ആരോപണങ്ങളുന്നയിച്ച് കെഎസ്യു. കെ.എസ.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്‌കുമാറിന്റ
K B Ganesh Kumar


Pathanamthitta, 09 മാര്‍ച്ച് (H.S.)

ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ സ്ത്രീവിഷയത്തില്‍ ആരോപണങ്ങളുന്നയിച്ച് കെഎസ്യു. കെ.എസ.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്‌കുമാറിന്റെ കുടുംബ വീട്ടില്‍ വച്ച് ഗണേഷിന്റെ പേഴ്‌സണല്‍ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ മര്‍ദിച്ചെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപണങ്ങളായി ഉയര്‍ത്തിയിട്ടുള്ളത്. മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേല്‍ക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തുകയും ചെയ്തിട്ടും നടപടിയെടുക്കാന്‍ തയാറായില്ലെന്ന് പോസ്റ്റില്‍ പറയുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിന് ഗണേഷ്‌കുമാറിനെതിരെ വിഡിയോ തെളിവുകള്‍ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്‌സ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു.

എം.ജെ.യദുകൃഷ്ണന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എവിടെ നിന്നോ കിട്ടിയ ഒരു സ്‌ക്രീന്‍ ഷോട്ടിന്റെ പേരില്‍ ഒരു എംഎല്‍എക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളും കേസെടുത്ത പൊലീസും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ലല്ലോ.....

1. സംസ്ഥാന മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വാളകത്തെ കീഴൂട്ട് വീട്ടില്‍ വ്യഭിചാരം നടത്തിയത് നിങ്ങള്‍ അറിഞ്ഞില്ലേ ?

2. ഭാര്യ ആ അവിഹിതം കയ്യോടെ പൊക്കിയത് അറിഞ്ഞില്ലേ ?

3. ഭാര്യ സ്വന്തം മൊബൈലില്‍ തെളിവുകള്‍ ശേഖരിച്ചത് അറിഞ്ഞില്ലേ ?

4. ഭാര്യയുടെ മൊബൈല്‍ മന്ത്രി കൈക്കലാക്കാന്‍ ശ്രമിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ?

5. ഭാര്യയെ മന്ത്രിയുടെ നിര്‍ദേശാനുസരണം പഴ്‌സനല്‍ സ്റ്റാഫ് മര്‍ദിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ?

4. ഭാര്യ, പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ പരാതി നല്‍കിയത് നിങ്ങള്‍ മുക്കിയില്ലേ?

5. കീഴൂട്ട് വീട്ടിലെത്തിയ പൊലീസിനെ മന്ത്രിഭാര്യ അവിഹിതത്തിന്റെ തെളിവുകള്‍ നല്‍കിയത് നിങ്ങളറിഞ്ഞില്ലേ ?

6. മന്ത്രിഭാര്യയ്ക്ക് പരുക്കേറ്റിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാഞ്ഞതെന്തേ ?

7. 112 ല്‍ നല്‍കിയ പരാതിയുടെ അവസ്ഥ എന്തായി എന്ന് ആരെങ്കിലും തിരക്കിയോ?

ചുരുക്കത്തില്‍, ഒരു മന്ത്രി സ്വന്തം വീട്ടില്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ട്, ഭാര്യ കയ്യോടെ പൊക്കിയിട്ട്, പൊലീസില്‍ പരാതി നല്‍കിയിട്ട്, ഭാര്യയെ കയ്യേറ്റം ചെയ്തിട്ട് ഈ നാട്ടില്‍ ഒരു നടപടിയുമില്ലേ ? ഇതെന്ത് നീതി ? ഞാന്‍ വളച്ചുകെട്ടില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് തെറ്റെങ്കില്‍ മന്ത്രി എനിക്കെതിരെ കേസെടുപ്പിക്കട്ടെ; വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ല.

ഗണേഷ് കുമാറിന് എതിരെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്ത് എത്തി. ഗണേഷ് കുമആറിന്റെ പഴയ പ്രസംഗം പങ്കുവച്ചായിരുന്നു രാഹുലിന്റെ പരിഹാസം. രാഹുലിന് എതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് എംഎല്‍എ സ്ഥാനം രാജിവച്ച് പോകണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News