ചട്ടലംഘനം കണ്ടാൽ അറിയിക്കാം; വിരൽത്തുമ്പിൽ 'സി-വിജിൽ' (cVIGIL) ആപ്പ്
Thiruvananthapuram , 01 ഏപ്രില് (H.S.) ചട്ടലംഘനം കണ്ടാൽ അറിയിക്കാം; വിരൽത്തുമ്പിൽ ''സി-വിജിൽ'' (cVIGIL) ആപ്പ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ദുരുപയോഗവും തടയാൻ പൊതുജനങ്ങൾക്ക് നേരിട്ട് ഇടപെടാം
സി വിജിൽ


Thiruvananthapuram , 01 ഏപ്രില് (H.S.)

ചട്ടലംഘനം കണ്ടാൽ അറിയിക്കാം; വിരൽത്തുമ്പിൽ 'സി-വിജിൽ' (cVIGIL) ആപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും സാമ്പത്തിക ദുരുപയോഗവും തടയാൻ പൊതുജനങ്ങൾക്ക് നേരിട്ട് ഇടപെടാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സി-വിജിൽ (cVIGIL) മൊബൈൽ ആപ്പ് വഴി പരാതികൾ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താം.

അനധികൃതമായ പ്രചാരണങ്ങളോ ചട്ടലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ നിമിഷങ്ങൾക്കുള്ളിൽ അധികൃതരെ അറിയിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.

സി-വിജിൽ ആപ്പിന്റെ പ്രത്യേകതകൾ:

തത്സമയ പരാതികൾ: ചട്ടലംഘനം നടക്കുന്ന സ്ഥലത്തെ ഫോട്ടോകളോ രണ്ട് മിനിറ്റിൽ കവിയാത്ത വീഡിയോകളോ തത്സമയം പകർത്തി ആപ്പ് വഴി അയക്കാം.

അതിവേഗ നടപടി:

ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ ഫീൽഡ് യൂണിറ്റുകൾക്ക് കൈമാറുകയും 100 മിനിറ്റിനുള്ളിൽ പരിഹാരം കാണുകയും ചെയ്യും.

രഹസ്യാത്മകത: പരാതിക്കാരന് തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ പരാതി സമർപ്പിക്കാൻ സാധിക്കും (Anonymous Reporting).

സ്റ്റാറ്റസ് ട്രാക്കിംഗ്:

പരാതി നൽകുമ്പോൾ ലഭിക്കുന്ന ഐ.ഡി ഉപയോഗിച്ച് പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി വിവരങ്ങൾ അറിയാൻ സാധിക്കും.

ആപ്പ് ഉപയോഗിക്കേണ്ട വിധം:

ആൻഡ്രോയിഡ് (Play Store), ഐ.ഒ.എസ് (App Store) പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഫോണിൽ ജി.പി.എസ് (GPS), വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഉണ്ടായിരിക്കണം.

നേരിട്ട് പകർത്തിയ ചിത്രങ്ങൾ/വീഡിയോകൾ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ (ഗാലറിയിൽ നിന്നുള്ളവ അപ്ലോഡ് ചെയ്യാൻ കഴിയില്ല).

പൊതുജനങ്ങളെ ജില്ലാ കൺട്രോൾ റൂം, റിട്ടേണിംഗ് ഓഫീസർ, ഫ്ലൈയിംഗ് സ്ക്വാഡ് എന്നിവരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സംവിധാനം സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News