ഈ വർഷത്തെ ആദ്യ ബാച്ച് റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനമാരംഭിച്ചു
Thiruvananthapuram, 01 ഏപ്രില്‍ (H.S.) പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പോലീസിനെ സംബന്ധിച്ചു ഏറ്റുവം പ്രധാനപെട്ടതെന്നു സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. 2026ലെ ആദ്യ ബാച്ച് റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പര
Kerala Police


Thiruvananthapuram, 01 ഏപ്രില്‍ (H.S.)

പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് പോലീസിനെ സംബന്ധിച്ചു ഏറ്റുവം പ്രധാനപെട്ടതെന്നു സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു.

2026ലെ ആദ്യ ബാച്ച് റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പരിശീലനപരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്തു പോലീസ് ട്രെയിനിങ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പോലെ ഉയർന്ന സാമൂഹികാവബോധവും സാക്ഷരതയുമുള്ള സംസ്ഥാനത്തു പോലീസിന്റെ ജോലി കേവലം ക്രമസമാധാനപാലനത്തിൽ ഒതുങ്ങുന്നതല്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്‌ഷ്യം മനസിൽ വച്ച് കൊണ്ടായിരിക്കണം സേനയിലേക്ക് കടന്നുവരുന്ന പുതുതലമുറ പരിശീലനമാരംഭിക്കേണ്ടത്.

വെറുമൊരു ജോലി എന്നതിൽ കവിഞ്ഞു പരിപൂർണ സമർപ്പണം ആവശ്യപ്പെടുന്നതാണ് പോലീസിന്റെ കർമ്മരംഗം. അതിനുതകുന്ന സമഗ്ര പരിശീലനമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ് എ പി - 59, കെ എ പി 1- 49, കെ എ പി 2- 32, കെ എ പി 3- 61, കെ എ പി 4 - 66, കെ എ പി 5 - 57, എം എസ് പി - 60, കെ എ ഡബ്ല്യൂ പി - 46 എന്നിങ്ങനെ വിവിധ ബറ്റാലിനുകളിലായി ആകെ 430 പുതിയ റിക്രൂട്ടുകൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്.

ഇൻഡോർ ഔട്ഡോർ പരിശീലനങ്ങൾ ഉൾപ്പെടുന്ന 210 ദിവസ ട്രെയിനിങ്ങിൽ പരമ്പരാഗത വിഷയങ്ങൾക്കും കായികക്ഷമതയ്ക്കും പുറമെ സൈബർ ക്രൈം , മീഡിയ മാനേജ്‌മന്റ് , വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എ.പി ബറ്റാലിയൻ ഡി ഐ ജി എസ് ഹരിശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി ലക്ഷമൺ (ഐ ജി പി ട്രെയിനിങ്), സേതുരാമൻ (ഐ ജി പി , ഡയറക്ടർ ,കെപ്പ) മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News