എസ്ഡിപിഐയുമായി ഇടതുപക്ഷത്തിന് ഒരുതരത്തിലും ബന്ധമില്ലെന്നും സിപിഎം നേതാവ് എംഎ ബേബി
Ernakulam , 01 ഏപ്രില് (H.S.) ബിജെപിയും കോൺഗ്രസും ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ ഒരേ പാതയിലാണെന്നും എസ്ഡിപിഐയുമായി ഇടതുപക്ഷത്തിന് ഒരുതരത്തിലും ബന്ധമില്ലെന്നും സിപിഎം നേതാവ് എംഎ ബേബി. രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷ വാദം തികച്ചും പരിഹാസ്യമാണ്. എറണാകുളം
M A Baby


Ernakulam , 01 ഏപ്രില് (H.S.)

ബിജെപിയും കോൺഗ്രസും ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ ഒരേ പാതയിലാണെന്നും എസ്ഡിപിഐയുമായി ഇടതുപക്ഷത്തിന് ഒരുതരത്തിലും ബന്ധമില്ലെന്നും സിപിഎം നേതാവ് എംഎ ബേബി. രാഹുൽ ഗാന്ധിയുടെ ഇടതുപക്ഷ വാദം തികച്ചും പരിഹാസ്യമാണ്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങൾ വെറും പാഴ്വാക്ക്ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വെറും വാഗ്ദാനങ്ങൾ മാത്രമാണ്. വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന നരേന്ദ്ര മോദിയുടെ 2014ലെ വാഗ്ദാനം തികച്ചും കപടമാണെന്ന് രാജ്യം ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ പോലും ഭരണപരമായ വലിയ പരാജയമാണ് ദൃശ്യമാകുന്നത്.

കഴിഞ്ഞ മാർച്ച് 15ന് വാരണാസി സന്ദർശിച്ചപ്പോൾ പാചകവാതക ക്ഷാമം മൂലം അന്നപൂർണാ ദേവി ക്ഷേത്രത്തിലെ അന്നദാനം പോലും തടസപ്പെട്ടതായി അറിയാൻ കഴിഞ്ഞു. 300 വർഷമായി മുടങ്ങാതെ നടത്തിവന്ന അന്നദാനമാണ് മുടങ്ങിയത്. 3000 രൂപ പെൻഷൻ നൽകുമെന്നതുൾപ്പെടെയുള്ള യുഡിഎഫ് വാഗ്ദാനങ്ങളും വോട്ട് നേടാൻ ജനങ്ങളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കോൺഗ്രസ്-ബിജെപി രഹസ്യബന്ധം

ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും ലക്ഷ്യം വച്ചുള്ള വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി അഥവാ എഫ്സിആർഎ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുടക്കമിട്ട ഈ നിയന്ത്രണങ്ങൾ ഇപ്പോൾ ആർഎസ്എസിന് ബാധകമല്ലാത്തത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണ്. പാർലമെൻ്റിൽ ഈ ബില്ലിനെതിരെ കെ രാധാകൃഷ്ണൻ ശക്തമായി പോരാടുമ്പോൾ കോൺഗ്രസ് ഇതിന് ഒത്താശ ചെയ്യുന്നത് രഹസ്യ ഇടപാടുകളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പണ്ടുമുതലേ ആർഎസ്എസുമായി ഡീലുണ്ടാക്കിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്.

2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ് സഹായത്തോടെയായിരുന്നുവെന്ന് എംഎ ബേബി ഓർമിപ്പിച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു നിസംഗത പാലിച്ചത് ഇതിൻ്റെ ഭാഗമായാണ്. നിലവിൽ കോൺഗ്രസ് നേതാക്കൾ വ്യാപകമായി ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപി രാജ്യത്ത് വർഗീയ വിഷം കുത്തിവയ്ക്കുമ്പോൾ ഇരു പാർട്ടികളും തമ്മിലുള്ള അകലം ഇല്ലാതായി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിലടയ്ക്കാൻ സന്ദർഭമുണ്ടാക്കിയത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.

തൊഴിലാളി വിരുദ്ധ നയങ്ങൾ

തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡിൻ്റെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് തികഞ്ഞ ഇരട്ടത്താപ്പാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ ലേബർ കോഡ് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയപ്പോൾ കർണാടകയിലെ കോൺഗ്രസ് സർക്കാർ അത് നടപ്പാക്കുകയാണ് ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കാര്യത്തിൽ ഇരു പാർട്ടികളും പരസ്പരം മത്സരിക്കുകയാണ്. യഥാർഥ ഇടതുപക്ഷം കോൺഗ്രസാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വസ്തുതകൾ പരിശോധിക്കാത്തതുകൊണ്ടാണ്.

തൊഴിലാളി വിരുദ്ധ നയങ്ങൾ പിന്തുടരുന്നവർക്ക് എങ്ങനെയാണ് ഇടതുപക്ഷമാവാൻ കഴിയുകയെന്ന് ചോദിച്ച എംഎ ബേബി, ഇടതുപക്ഷം നല്ലതാണെന്ന് രാഹുൽ ഗാന്ധി അംഗീകരിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. രാജ്യത്ത് തീവ്രദാരിദ്ര്യം പൂർണമായി തുടച്ചുമാറ്റിയ ഒരേയൊരു സംസ്ഥാനം കേരളമാണ്. മത രാഷ്ട്രവാദികളുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കിയത് കോൺഗ്രസാണെന്നും എസ്ഡിപിഐയുമായി എൽഡിഎഫ് ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അവരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും അവർ ആർക്കു വേണമെങ്കിലും വോട്ട് ചെയ്യട്ടെയെന്നും എംഎ ബേബി പ്രതികരിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News