Enter your Email Address to subscribe to our newsletters

Sabarimala01 ഏപ്രില്‍ (H.S.)
പൈങ്കുനി ഉത്രം നാളിൽ അയ്യപ്പ ഭഗവാന് പമ്പയിൽ ആറാട്ട്. രാവിലെ 9 മണിക്ക് ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. ഗജവീരൻ വെളിനല്ലൂർ മണികണ്ഠൻ ഭഗവാന്റെ തിടമ്പേറ്റി. 11:30 ന് പമ്പയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. പി .ഡി സന്തോഷ് കുമാർ, അഡ്വ. കെ .രാജു, സംസ്ഥാന പോലീസ് മേധാവി റബാഡാ ചന്ദ്രശേഖർ ഐ.പി.എസ്,ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി സുനിൽകുമാർ, സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി ,ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ എസ് ശ്രീജിത്ത് ഐപിഎസ് എന്നിവർ ചേർന്ന് വരവേറ്റു. ഉച്ചയ്ക്ക് 12. 20 നാണ് പമ്പയിലെ ഭഗവാന്റെ ആറാട്ട് ചടങ്ങ് നടന്നത്. തന്ത്രി കണ്Oര് മഹേഷ് മോഹനര് മേൽശാന്തി പ്രസാദ് ഇ ഡി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ആറാട്ടിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിൽ ഭഗവാനു മുന്നിൽ പറ സമർപ്പിക്കാനുള്ള അവസരം ഭക്തജനങ്ങൾക്കുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ഭഗവാൻറെ ആറാട്ട് കണ്ട് ദർശന പുണ്യം നേടിയത് .ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരികെ എത്തുന്നതോടെ 10 ദിവസത്തെ ഉത്സവത്തിന് കൊടിയിറങ്ങും ഉത്സവ ചടങ്ങൽ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് നടയിടയ്ക്കും
---------------
Hindusthan Samachar / Sreejith S