Enter your Email Address to subscribe to our newsletters

Kannur, 01 ഏപ്രില് (H.S.)
കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കണ്ണൂരിലെ ബലിദാനികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സംഘടനയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്ത അദ്ദേഹം, പാർട്ടി എന്നും ഈ കുടുംബങ്ങൾക്കൊപ്പമുണ്ടാകുമെന്ന ഉറച്ച സന്ദേശമാണ് നൽകിയത്
കണ്ണൂരിലെത്തിയ നിതിൻ നബീൻ തന്റെ ആദ്യ പൊതുപരിപാടിക്ക് ശേഷം നേരിട്ടെത്തിയത് ജില്ലയിലെ ബലിദാനികളുടെ കുടുംബാംഗങ്ങൾക്കരികിലേക്കാണ്. ബലിദാനികളുടെ ത്യാഗം വെറുതെയാകില്ലെന്നും അർഹമായ പരിഗണന സംഘടന അവർക്ക് നൽകുന്നുണ്ടെന്നും സന്ദർശനത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ പാർട്ടി പ്രവർത്തകരുടെ ത്യാഗങ്ങൾക്ക് ദേശീയ നേതൃത്വം നൽകുന്ന വലിയ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു
സംഘടനയുടെ വളർച്ചയ്ക്കായി ജീവൻ നൽകിയവരെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കേണ്ടത് തന്റെ കർത്തവ്യമാണെന്ന് അദ്ദേഹം സന്ദർശനത്തിലൂടെ തെളിയിച്ചു. സംഘടന എപ്പോഴും ഇത്തരം ധീര ബലിദാനികളുടെ കൂടെയുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശമുയർത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കണ്ണൂരിൽ പര്യടനം നടത്തി. മട്ടന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബൃഹത്തായ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തലശ്ശേരി റോഡിലൂടെ നടന്ന റോഡ് ഷോ നിയോജക മണ്ഡലത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് നിതിൻ നബീൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ mമാധ്യമങ്ങളോട് സംസാരിച്ച നിതിൻ നബീൻ, ഇത്തവണ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. താമര വിരിയുന്നതിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ഒരു ബദൽ രാഷ്ട്രീയ സാഹചര്യം ഉറപ്പാകും. മുൻപ് രണ്ട് ശതമാനമായിരുന്ന വോട്ട് വിഹിതം ഇപ്പോൾ ഇരുപത് ശതമാനത്തിലേക്ക് ഉയർന്നിരിക്കുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം നിശ്ചയമായും ബിജെപിക്ക് അനുകൂലമായിരിക്കും, അദ്ദേഹം പറഞ്ഞു . കേരളത്തിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണ് വർഷങ്ങളായി നടക്കുന്നതെന്ന് റോഡ് ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വലിയൊരു മാറ്റം ഉണ്ടാകുമെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾ ബിജെപിയെ ഭയപ്പെടേണ്ടതില്ലെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാത്രമേ ഭയപ്പെടേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർ പരിപാടികൾ ഉച്ചയ്ക്ക് ശേഷം കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശിജിലാലിന്റെ പ്രചാരണാർത്ഥം പാനൂരിൽ നടക്കുന്ന റോഡ് ഷോയിലും നിതിൻ നബീൻ പങ്കെടുത്തു. മട്ടന്നൂരിലും കൂത്തുപറമ്പിലും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ദേശീയ അധ്യക്ഷൻ്റെ സന്ദർശനത്തിലൂടെ പാർട്ടി പ്രതീക്ഷിക്കുന്നത്.
പ്രവർത്തകർക്കിടയിൽ വൻ സ്വാധീനം
ദേശീയ അധ്യക്ഷൻ നേരിട്ട് പ്രചാരണത്തിനെത്തിയത് തങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് മുതിർന്ന പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. വലിപ്പചെറുപ്പമില്ലാതെ ജനങ്ങൾ ഒഴുകിയെത്തിയ പരിപാടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത് . പ്രത്യേകിച്ചും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മട്ടന്നൂർ, കൂത്തുപറമ്പ് തുടങ്ങിയ മേഖലകളിൽ ദേശീയ അധ്യക്ഷൻ്റെ സാന്നിധ്യം രാഷ്ട്രീയമായി ഏറെ നിർണ്ണായകമാണ്.
റോഡ് ഷോകൾക്കും കുടുംബ സംഗമങ്ങൾക്കും ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
---------------
Hindusthan Samachar / Roshith K