Enter your Email Address to subscribe to our newsletters

Kerala, 10 ഏപ്രില് (H.S.)
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ. ഓഫീസ് സംവിധാനത്തിന്റെ പ്രവര്ത്തനം നിര്ത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തില് ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്ക്ക് കത്ത് നല്കി.
ഇ-ഓഫീസ് വെര്ഷന് മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 10 മുതല് ഈ മാസം 15-ന് രാവിലെ പത്തുമണിവരെ ഇ- ഓഫീസ് പ്രവര്ത്തനം നിലയ്ക്കുമെന്നാണ് ഐ.ടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവില് പറയുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്ന സാഹചര്യത്തില് സുപ്രധാന ഫയലുകള് നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐ.ടി വകുപ്പിന്റെ ധൃതിപടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് കത്തില് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ- ഓഫിസ് സംവിധാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള ഐടി വകുപ്പിന്റെ തീരുമാനം വിവാദമാകുന്നു. കെയർ ടേക്കർ ഭരണം നിലനിൽക്കുമ്പോൾ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം മരവിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കർക്ക് കത്ത് നൽകി. ഇ- ഓഫിസ് വെർഷൻ മാറ്റുന്നതിന്റെ ഭാഗമായി ഇന്ന് (ഏപ്രില് 10) രാത്രി 10 മുതൽ ഈ മാസം 15ന് രാവിലെ 10 മണിവരെ ഇ- ഓഫിസ് പ്രവർത്തനം നിലയ്ക്കുമെന്നാണ് ഐടി വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഫയലുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഐടി വകുപ്പിന്റെ ധൃതിപിടിച്ചുള്ള നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭരണസിരാ കേന്ദ്രത്തിലെ ഫയലുകൾ മാനുവലായി നോക്കി സുപ്രധാന ഫയലുകളിൽ അട്ടിമറി നടത്തുന്നതിന്റെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എൻജിഒ അസോസിയേഷൻ പ്രസിഡന്റ് എഎം ജാഫർഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു. സെക്രട്ടേറിയറ്റ് ഭരണം കെയർ ടേക്കർ അവസ്ഥയിലാണ്. ആ സാഹചര്യത്തിൽ ഐടി വകുപ്പിന്റെ നീക്കത്തിൽ ദുരൂഹതയുെണ്ടന്നും ജാഫർഖാൻ പറഞ്ഞു.
DashboardCreate NewsMy Assignment(0)News ListSubscriber DispatchTranslationNEWGalleryManage Profi
---------------
Hindusthan Samachar / Sreejith S