Enter your Email Address to subscribe to our newsletters

Ernakulam , 10 ഏപ്രില് (H.S.)
വിഷു ഇങ്ങെത്താന് ഇനി ഏതാനും ദിവസങ്ങള് മാത്രമേ ഉളളൂ. തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ മലയാളികള് ഇനി വിഷു ആഘോഷിക്കാനുളള തിരക്കിലും ഓട്ടത്തിലുമാണ്.
കേരളത്തിലുളളവര്ക്ക് മാത്രമല്ല പ്രവാസി മലയാളികള്ക്കും വിഷു ഒഴിച്ച് കൂടാനാകാത്ത ഒരു ആഘോഷമാണ്.
നാട്ടിലേത് പോലെ തന്നെ വിഷു ആഘോഷിക്കാന് പ്രവാസി മലയാളികള്ക്ക് അവസരം ഒരുക്കുകയാണ് സൗദി അറേബ്യയിലെ ലുലു ഹൈപ്പര് മാര്ക്കറ്റ്. വിഷുവിന്റെ ഒരുക്കങ്ങള്ക്ക് വേണ്ട എല്ലാ സാധനങ്ങളും ലുലു തയ്യാറാക്കിയിട്ടുണ്ട്, അതും വമ്പന് ഓഫറുകളോടെ. ബയ് 100 ഗെറ്റ് 50 പോലുളള ഓഫറുകള് കൂടാതെ സര്പ്രൈസ് സമ്മാനങ്ങള് ലഭിക്കുന്ന മണി ചലഞ്ചും ലുലു ഉപഭോക്താക്കള്ക്കായി ഒരുക്കിയിട്ടുണ്ട്.
ലുലു ഹൈപ്പര്മാര്ക്കറ്റില് ലഭ്യമാക്കിയിരിക്കുന്ന വിഷു സദ്യയാണ് എടുത്ത് പറയേണ്ട ഒന്ന്. തനി മലയാളിത്തം നിറഞ്ഞ 24 കൂട്ടം വിഭവങ്ങള് അടങ്ങിയ സദ്യയാണ് ലുലുവില് ലഭ്യമാവുക. വിഷുവിന്റെ തലേ ദിവസം ഏപ്രില് 14 വരെ സദ്യ വേണ്ടവര്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. പാലക്കാടന് മട്ട അരിയുടെ ചോറിനൊപ്പം സാമ്പാര്, കൂട്ടുകറി, അവിയല്, തോരന്, ഓലന്, രസം, മാങ്ങാ അച്ചാര്, കാളന് എന്നിങ്ങനെയുളള വിഭവങ്ങള് ഉള്പ്പെടുന്ന സദ്യയ്ക്ക് 29.99 റിയാലാണ് വില വരുന്നത്.
സദ്യ മുഴുവനായോ ചില വിഭവങ്ങള് മാത്രമായോ നിങ്ങള്ക്ക് വാങ്ങാവുന്നതാണ്. വിഷുദിനത്തില് രാവിലെ 11 മണിക്കും 1 മണിക്കും ഇടയിലുളള സമയത്ത് ലുലു ഹൈപ്പര്മാര്ക്കറ്റില് നേരിട്ട് എത്തിയോ അതല്ലെങ്കില് ഓണ്ലൈന് ആയോ നിങ്ങള്ക്ക് സദ്യ വാങ്ങാവുന്നതാണ്.
സദ്യ മാത്രമല്ല, വിളമ്പാനുളള വാഴയില, സദ്യയ്ക്കൊപ്പം കഴിക്കാനുളള ശര്ക്കര വരട്ടി, ചിപ്സ് എന്നിവയെല്ലാം ഓഫര് വിലയില് ലുലുവില് നിന്ന് വാങ്ങാവുന്നതാണ്. ഇത് കൂടാതെ മറ്റ് പലചരക്ക് സാധനങ്ങള്, ജൈവ പച്ചക്കറികള്, മുന്നിര ബ്രാന്ഡുകളുടെ അരികള് അടക്കമുളളവയും വലിയ ഓഫറില് ആ വിഷുക്കാലത്ത് നിങ്ങളുടെ അടുക്കളയിലേക്ക് എത്തിക്കാം.
അവിടെയും തീര്ന്നില്ല. വിഷുവിന് മലയാളികള്ക്ക് കണി വെക്കാതെ മറ്റൊരു പരിപാടിയില്ല. പ്രവാസ ലോകത്ത് ആയത് കൊണ്ട് എങ്ങനെ കണിക്കൊന്നയും മണ്ചട്ടികളും മറ്റും സംഘടിപ്പിക്കും എന്നോര്ത്ത് വിഷമിക്കേണ്ട. കണിക്കൊന്നപ്പൂവ്, കണിവെക്കാനാവശ്യമായ പഴങ്ങള്, പച്ചക്കറികള്, കണിപ്പാത്രങ്ങള് അടക്കമുളളയും വിലക്കുറവില് ലുലുവില് നിന്ന് വാങ്ങാം.
വിഷു സ്പെഷ്യല് പായസ മേളയും ലുലു ഹൈപ്പര് മാര്ക്കറ്റില് ഒരുക്കിയിട്ടുണ്ട്,. അടപ്രഥമന്, പാലട, പയര് പ്രഥമന്, തുടങ്ങി 15 തരം പായസങ്ങള് ലുലുവില് നിന്ന് വാങ്ങാം. ഇതിനൊപ്പം സര്പ്രൈസ് ആയും വിഷുവിന് സമ്മാനം ലുലുവില് നിന്ന് സ്വന്തമാക്കാം. ലുലുവിലെ മണി ചലഞ്ചില് വിജയിക്കുന്നവര്ക്കാണ് സര്പ്രൈസ് വിഷുക്കൈനീട്ടം ലഭിക്കുക.
ഇനി വിഷുക്കോടി വാങ്ങാന് ആണെങ്കിലും ലുലുവിലേക്ക് പോരൂ. ബയ് 100 ഗെറ്റ് 50 എന്ന ഓഫര് വഴി 100 റിയാലിനോ അതിന് മുകളിലോ വരുന്ന തുകയ്ക്ക് നിങ്ങള് വസ്ത്രങ്ങള് വാങ്ങുകയാണെങ്കില് 50 റിയാല് വരുന്ന വസ്ത്രങ്ങള് ആണ് ഫ്രീയായി ലഭിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR