നര്മ്മദയില് ഒഴുക്കിയത് 11,000 ലിറ്റര് പാല്, ഗംഗയില് കളഞ്ഞത് 165 ലിറ്റര് നെയ്യ്,
Madhya Pradesh , 10 ഏപ്രില് (H.S.) മധ്യപ്രദേശിലെ നര്‍മ്മദ നദിയില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കുന്ന വീഡിയോ വലിയ വിവാദമായിരിക്കുകയാണ്. ചൈത്ര നവരാത്രിയോട് അനുബന്ധിച്ചായിരുന്നു നദിക്ക് പാലഭിഷേകം. ഒരു ടാങ്കറില്‍ എത്തിച്ച ലിറ്റര്‍ കണക്കിന് പാല്‍ നദിയി
Narmada


Madhya Pradesh , 10 ഏപ്രില് (H.S.)

മധ്യപ്രദേശിലെ നര്‍മ്മദ നദിയില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കുന്ന വീഡിയോ വലിയ വിവാദമായിരിക്കുകയാണ്. ചൈത്ര നവരാത്രിയോട് അനുബന്ധിച്ചായിരുന്നു നദിക്ക് പാലഭിഷേകം.

ഒരു ടാങ്കറില്‍ എത്തിച്ച ലിറ്റര്‍ കണക്കിന് പാല്‍ നദിയിലേക്ക് ഒഴുക്കുകയായിരുന്നു. ദാദാജി ബാബ എന്നറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുളളവരുടെ ഭാഗത്ത് നിന്ന് വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്. പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്ന നാട്ടില്‍ ആണ് ഇത്തരത്തില്‍ പാല്‍ ഒഴുക്കി കളയുന്നതെന്ന വിമര്‍ശനം നിരവധി പേര്‍ ഉയര്‍ത്തുന്നു.

അത് കൂടാതെ ഇത് നര്‍മ്മദ നദിയെ മലിനീകരിക്കുകയും നശിപ്പിക്കുകയും കൂടി ചെയ്യുന്ന പ്രവര്‍ത്തി ആണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവം വലിയ വിവാദമായിരിക്കെ സമാനമായ മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഗംഗാ നദിയില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നെയ്യ് ഒഴുക്കി കളയുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഈ വീഡിയോ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. 165 ലിറ്റര്‍ നെയ്യാണ് ഒരു സംഘം ഗംഗാ നദിയിലേക്ക് ഒഴിച്ച്‌ കളഞ്ഞത്. വൈറലാകുന്ന ഈ വീഡിയോയില്‍ ഒരു കൂട്ടം പുരുഷന്മാര്‍ നെയ് നിറച്ച കാനുകളുമായി ബോട്ടില്‍ കയറുന്നതും ബോട്ടില്‍ വെച്ച്‌ നദിയിലേക്ക് കാനില്‍ നിന്നുളള നെയ് ഒഴുക്കുന്നതും കാണാം. മുഴുവന്‍ ഒഴുക്കിയ ശേഷം കരയിലെത്തി കാന്‍ നിലത്ത് വെച്ച്‌ തൊഴുന്നതും വീഡിയോയില്‍ ഉണ്ട്.

വീഡിയോ വൈറലായതോടെ ഭക്തിയുടെ പേരില്‍ നദിയെ മലിനമാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരക്കാർ രാജ്യത്തെ 'സ്വാഹ' ചെയ്തിരിക്കുകയാണ് എന്നാണ് വീഡിയോയോട് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്. മറ്റൊരാള്‍ പറഞ്ഞത്, ഇവരൊന്നും ഭക്തരല്ല, ഇവർ ഗംഗാ നദിയുടെ നാണമില്ലാത്ത ശത്രുക്കളാണ്, എന്നാണ്. വികസനമൊന്നും നടത്തിയില്ലെങ്കിലും ബിജെപി എപ്പോഴും ജയിക്കുന്നത് ഇതുകൊണ്ടാണ് എന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News