വിനോദസഞ്ചാരികളെത്തുന്ന സ്ഥലം, ശ്രീ ന്ദയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി
Kerala, 10 ഏപ്രില്‍ (H.S.) ചിക്കമഗളൂരു∙ കർണാടകയിലെ ചിക്കമഗളൂരുവിൽ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി. ശ്രീ ന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽവച്ചാണു പോസ്റ്റുമോർട്ട
Sreenandha


Kerala, 10 ഏപ്രില്‍ (H.S.)

ചിക്കമഗളൂരു∙ കർണാടകയിലെ ചിക്കമഗളൂരുവിൽ മരിച്ച പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി. ശ്രീ ന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിൽവച്ചാണു പോസ്റ്റുമോർട്ടം നടത്തുന്നത്. ഇതിനായി രണ്ടു ഡോക്ടർമാരെ പ്രത്യേകം നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോയും ചിത്രീകരിക്കും. തുടർന്നു രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണു വിവരം. പെൺകുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതകളില്ലെന്നും കാലുതെറ്റി വീണതാകാനാണു സാധ്യതയെന്നും ചിക്കമഗളൂരു എസ്‍പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു.

‘‘വളരെ പ്രശസ്തമായ വിനോദസഞ്ചാര സ്ഥലമാണിത്. 42 പേർക്കൊപ്പമാണ് കുട്ടിയെത്തിയത്. നൂറിലധികം പേരും ആ സ്ഥലത്തുണ്ടായിരുന്നു. ആരെങ്കിലും ബോധപൂർവം എന്തെങ്കിലും കരുതിക്കൂട്ടി ചെയ്യാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു സാധ്യതകളില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്ത വരു’’ – എസ്‍പി പറഞ്ഞു. കാണാതായ സ്ഥലത്തിന് അധികം ദൂരെയല്ലാതെയാണു മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം ശക്തമായ ബാരിക്കേഡുകൾ കൊണ്ട് സുരക്ഷിതമാണെന്നും ഇവിടേക്ക് വരാനും പോകാനും ഒരു വഴി മാത്രമാണുള്ളതെന്നും എസ്പി കൂട്ടിച്ചേർത്തു.

രാത്രി വൈകിയാലും നടപടികള് പൂർത്തിയാക്കി മൃതദേഹം വിട്ടുനല്കാൻ ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നല്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലുടൻ മൃതദേഹം രാത്രിയോടെ തന്നെ പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

അന്വേഷണം ഊർജ്ജിതം

മരണത്തില് ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണം തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. നിലവില് ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തില് ഫോറൻസിക് സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ പരിശോധന നടത്തിവരികയാണ്. കുട്ടി എങ്ങനെയാണ് അത്രയും താഴ്ചയുള്ള കൊക്കയിലേക്ക് വീണതെന്ന കാര്യത്തില് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

കുടുംബത്തിന്റെ പരാതി

മകളെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം മാതാപിതാക്കള് ചിക്കമംഗളൂരു നോർത്ത് പോലീസിനോട് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.20 വരെ കൂടെയുണ്ടായിരുന്ന പെണ്കുട്ടിയെ പെട്ടെന്നാണ് കാണാതായത്. പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ഇവിടെയെത്തിയത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് സന്ദർശകരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിക്കുന്നുണ്ട്.

നാല് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവില് മാണിക്യധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെർമല് ഡ്രോണുകള് ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹത്തിന്റെ ദൃശ്യം ആദ്യം പതിഞ്ഞത്. 100 പേരടങ്ങുന്ന പോലീസ്-റെസ്ക്യൂ സംഘമാണ് താഴ്വരയില് നിന്ന് മുകളിലേക്ക് നടത്തിയ തിരച്ചിലില് മൃതദേഹം വീണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവരും.

---------------

Hindusthan Samachar / Sreejith S


Latest News