പരാജയം ഉറപ്പാക്കിയ സി.പി.എമ്മിന് ചുമരെഴുത്ത് പോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവും: വി ഡി സതീശൻ
Kochi , 11 ഏപ്രില് (H.S.) തിരഞ്ഞെടുപ്പില് കനത്ത പരാജയം ഉറപ്പാക്കിയ സി.പി.എം കണ്ണൂര് ജില്ലയില് വ്യാപക അക്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അക്രമം അവസാനിപ്പിക്കാനും ക്രിമിനല് സംഘത്തെ നിലയ്ക്കു നിര്ത്താനും പിണറായി വിജയന് നിര്ദ്ദേശ
VD SATHEESAN JAMAAT STANCE


Kochi , 11 ഏപ്രില് (H.S.)

തിരഞ്ഞെടുപ്പില് കനത്ത പരാജയം ഉറപ്പാക്കിയ സി.പി.എം കണ്ണൂര് ജില്ലയില് വ്യാപക അക്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അക്രമം അവസാനിപ്പിക്കാനും ക്രിമിനല് സംഘത്തെ നിലയ്ക്കു നിര്ത്താനും പിണറായി വിജയന് നിര്ദ്ദേശം നല്കണം. അക്രമികളെ അമര്ച്ച ചെയ്യാന് പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല് ഉറപ്പാക്കാന് തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തരമായി ഇടപെടണം.

പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സി.പി.എം ക്രിമിനലുകള് അഴിഞ്ഞാടുന്നത്. പയ്യന്നൂരില് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്ത്ഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാര് തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകള്ക്കു നേരെയും ആക്രമണമുണ്ടായി. വി. കുഞ്ഞികൃഷ്ണന് വേണ്ടി ചുമരെഴുത്ത് നടത്തിയ മതില് പോലും തകര്ത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകള്ക്ക് മുന്നില് റീത്ത് വയ്ക്കുകയും കോണ്ഗ്രസ് ഓഫീസ് തല്ലിത്തകര്ക്കുകയും ചെയ്തു. ചുമരെഴുത്ത് പോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനല് സംഘമായി കണ്ണൂരിലെ സി.പി.എം മാറി. അക്രമത്തെ തള്ളിപ്പറയാന് സി.പി.എം സംസ്ഥാന- ജില്ലാ നേതാക്കള് ആരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നതെന്നും സതീശൻ പറഞ്ഞു..

യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്ക്കെതിരെ നായ്ക്കുരണ പൊടി വിതറുന്നതു പോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്റെ മണ്ഡലമായ ധര്മ്മടത്ത് സി.പിഎം ക്രിമിനലുകള് നടത്തിയത്. നാദാപുരത്തും പേരാമ്പ്രയിലും താനൂരിലും കാട്ടാക്കടയിലും, നേമത്തും നായ്ക്കുരണ പൊടി പ്രയോഗമുണ്ടായി. ആക്രമണങ്ങള്ക്കെല്ലാം കേന്ദ്രീകൃത സ്വഭാവം ഉണ്ടായിരുന്നോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തും ചെയ്യാന് മടിക്കാത്ത ക്രിമിനല് സംഘത്തെ ഇറക്കിവിട്ട് ക്രമസമാധാനം ഇല്ലാതാക്കാന് ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി ജോര്ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്ശങ്ങള് അപലപനീയമാണ്. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങള്ക്ക് പിന്നിലുണ്ട്. തിരഞ്ഞെടുപ്പില് പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന് ബോധ്യമായപ്പോള് ഭീഷണിയുടെ സ്വരവുമായി ബി.ജെ.പി നേതൃത്വം ഇറങ്ങിയിരിക്കുന്നത്.

ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാന് ശ്രമിച്ചാല് മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോല്പ്പിക്കും. സഭയ്ക്കും ദീപക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാന് യു.ഡി.എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭയ്ക്കെതിരെ പി.സി ജോര്ജ്ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്ശങ്ങളില് ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള് നിലപാട് വ്യക്തമാക്കണം.

സംഘ്പരിവാര് സംഘടനകള് ആട്ടിന് തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള് കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയാഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘ്പരിവാര് അജണ്ട കേരളത്തില് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News