പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ്റെ വീട് ആക്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ
Kannur , 12 ഏപ്രില് (H.S.) നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പയ്യന്നൂരിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി സിപിഎം ബ്രാഞ്ച് അംഗവും പയ്യന്നൂരിരിലെ പ്രമുഖ ചെമ്മീൻ കർഷകനും ആയ ടി പുരുഷോത്തമൻ്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിൽ രണ്
Kannur


Kannur , 12 ഏപ്രില് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പയ്യന്നൂരിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി സിപിഎം ബ്രാഞ്ച് അംഗവും പയ്യന്നൂരിരിലെ പ്രമുഖ ചെമ്മീൻ കർഷകനും ആയ ടി പുരുഷോത്തമൻ്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്ത്തകര് അറസ്റ്റില്. ഡിവൈഎഫ്ഐ പയ്യന്നൂർ വെസ്റ്റ് മേഖല പ്രസിഡൻ്റ് സുധീഷ്, ഡിവൈഎഫ്ഐ പയ്യന്നൂർ വെസ്റ്റ് മേഖല എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. വിമത നേതാവ് വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിൻ്റെ പേരിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പയ്യന്നൂരിൽ വ്യാപക അക്രമം അരങ്ങേറിയത്. ടി പുരുഷോത്തമൻ്റെ കാർ കത്തിക്കുകയും വീട് അക്രമിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സർക്കാർ ജീവനക്കാരൻ്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. കുഞ്ഞികൃഷ്ണൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള മതിൽ തകർക്കുകയും ചെയ്തു. ഇതിന് പിന്നാലെ പയ്യന്നൂരിൽ സമാധാന യോഗം ചേർന്നിരുന്നു. പയ്യന്നൂരിലെ മുഴുവൻ അക്രമ സംഭവങ്ങളിലും കേസെടുത്ത് നടപടി സ്വീകരിക്കുമന്നും പയ്യന്നൂരിൽ സമാധാനം പുന:സ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിനെ തുടര്ന്നാണ് രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സിപിഎമ്മിൻ്റെ സജീവ പ്രവർത്തകർ ആണ് ഇരുവരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ നിയോജകമണ്ഡലത്തിൽ ഇതുവരെ നടന്ന മുഴുവൻ അക്രമ സംഭവങ്ങളിലും കേസെടുത്ത് നടപടി സ്വീകരിക്കാൻ ശനിയാഴ്ച്ച എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൊലീസിനോട് നിർദേശിച്ചു.

രാഷ്ട്രീയ പാർട്ടി നേതാക്കളെയോ സ്ഥാനാർഥികളെയോ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ പരാമർശങ്ങളോ നടത്താൻ പാടില്ല. സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാൻ പൊലീസ് പിക്കറ്റുകളുടെ എണ്ണം കൂട്ടുകയും കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി പെട്രോളിങ് കർശനമാക്കാനും യോഗം തീരുമാനിച്ചു. അക്രമസംഭവങ്ങളെ അപലപിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വരും ദിവസങ്ങളിൽ പ്രകോപനപരമായ പ്രസ്താവനകളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിൽ ഉറപ്പ് നൽകി. പയ്യന്നൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം ഇൻ-ചാർജ് ബാലഗോപാലൻ കെ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ആർ ഷൈജു, തഹസിൽദാർ സുരേഷ്ബാബു ജി, പെരിങ്ങോം എസ്എച്ച്ഒ മുകുന്ദൻ കെ കെ, സി സത്യപാലൻ (സിപിഐഎം), കെ ജയരാജ് (കോൺഗ്രസ്), വി കുഞ്ഞിക്കൃഷ്ണൻ (പയ്യന്നൂരിലെ സ്ഥാനാർഥി), പനക്കീൽ ബാലകൃഷ്ണൻ (ബിജെപി), എസ് എ ഷുക്കൂർ ഹാജി (മുസ്ലിം ലീഗ്), കെ വി പത്മനാഭൻ (സിപിഐ), പി ജയൻ (കോൺഗ്രസ് എസ്), കെ രാജൻ (കേരള കോൺഗ്രസ് ബി), സമീർ പി പി (ആർഎസ്പി) എന്നിവർ പങ്കെടുത്തു.

ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ മേഖലകളിൽ വിന്യസിക്കും

പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പ്രശ്നമുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ വിന്യസിക്കും. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫ്ലൈയിങ്ങ് സ്ക്വാഡിൻ്റെ 10 വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിന് പുറമെ കണ്ണൂർ റൂറൽ പൊലിസ് ജില്ലാ പരിധിയിൽ 245 സ്റ്റാറ്റിക് ക്യാമറകളും സിറ്റി പൊലീസ് പരിധിയിൽ 100 ക്യാമറകളും സ്ഥാപിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ നിർദേശം നൽകി. പൊലിസ് മേധാവികളുടെ ആവശ്യപ്രകാരമാണിത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News