Enter your Email Address to subscribe to our newsletters

Kochi, 12 ഏപ്രില്‍ (H.S.)
നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം.വര്ഗീസ് ഉൾപ്പെടെ അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ. സുപ്രീംകോടതി കൊളീജിയം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിന്റെ വിചാരണ നീണ്ടുപോയതിനാൽ തുടർച്ചയായി 9 വർഷത്തോളം ഹണി എം.വർഗീസിന് എറണാകുളത്തു സേവനം ചെയ്യേണ്ടി വന്നിരുന്നു. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ ജഡ്ജിയാണ് ഹണി എം.വര്‍ഗീസ്.
ജില്ലാ ജഡ്ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്. പി.എസ്. ശശികുമാർ (തൃശ്ശൂർ), കെ.കെ. ബാലകൃഷ്ണൻ (എറണാകുളം), എൻ. ഹരികുമാർ (പത്തനംതിട്ട), എസ്.നസീറ (തിരുവനന്തപുരം) എന്നിവരേയും ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി.
---------------
Hindusthan Samachar / Sreejith S