Enter your Email Address to subscribe to our newsletters

Kerala, 12 ഏപ്രില് (H.S.)
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് പാർട്ടി നേതാക്കൾ വിട്ടുനിൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ ബാബു. വോട്ടർമാരെയും പാർട്ടി പ്രവർത്തകരെയും വേദനിപ്പിക്കുന്ന എല്ലാ ചർച്ചയും ഇപ്പോൾ ഒഴിവാക്കണം. ഇത്തരം ചർച്ചകൾക്ക് നിലവിൽ പ്രസക്തിയില്ലെന്നും ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിട്ട തെരഞ്ഞെടുപ്പാണിതെന്നും ബാബു പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം മെയ് 4 ന് പ്രഖ്യാപിക്കാനിരിക്കെയാണ് പരമാര്ശം. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കും ഇപ്പോൾ പ്രസക്തിയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം മാത്രമേ അത് നടക്കൂ എന്നും കെ ബാബു പറഞ്ഞു..
മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാരാണ് യുഡിഎഫിനെ അധികാരത്തിലെത്തിക്കുക. കഴിഞ്ഞ 10 വർഷമായി ബുദ്ധിമുട്ടുകൾ നേരിട്ട വോട്ടർമാരും കോൺഗ്രസ് പ്രവർത്തകരും ഇപ്പോൾ അത്തരം ചർച്ചകൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ്റെ പങ്ക് നിർണായകമാണെന്നും, എന്നാൽ തെരഞ്ഞെടുപ്പിൽ കൂട്ടായി പോരാടിയതാണെന്നും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഏത് തീരുമാനവും കൂട്ടായി എടുക്കുമെന്നും ബാബു കൂട്ടിച്ചേർത്തു.
സമീപകാലത്ത്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ ചില പാർട്ടി നേതാക്കൾ നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ അത്തരം ചർച്ചകളിൽ ഏർപ്പെടേണ്ടതില്ലെന്ന് ഭൂരിപക്ഷം നേതാക്കളും തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി
യുഡിഎഫ് പ്രചാരണ വേളയിലും അതിനുശേഷവും മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു.. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഉന്നയിച്ചാണ് ചർച്ചകൾ.. എന്നാൽ ഇപ്പോൾ ഇത്തരം ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു..
അല്പം കൂടി കടുത്ത ഭാഷയിലായിരുന്നു നിലവിലെ ചർച്ചകളെ കുറിച്ചുള്ള കെ മുരളീധരന്റെ പ്രതികരണം.. വോട്ടിംഗ് പൂർത്തിയായ ഉടനെ തന്നെ കോൺഗ്രസിൽ അടി തുടങ്ങി എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കാനേ ഇത്തരം ചർച്ചകൾക്ക് കഴിയുഎന്ന് കെ മുരളീധരൻ പറഞ്ഞു..
സജീവ ചർച്ചകൾക്ക് തടയിടാനാണ് നിലവിൽ കോൺഗ്രസിന്റെ തീരുമാനം.. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് വോട്ടെടുപ്പിന് ശേഷം വീണ്ടും ചർച്ചകൾക്ക് തുടക്കം ഇട്ടത്.. എന്നാൽ അദ്ദേഹം അത് തിരുത്തി വീണ്ടും രംഗത്ത് വന്നതും ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നിലപാടിന്റെ ഭാഗമായാണ്..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR