Enter your Email Address to subscribe to our newsletters

Kochi , 12 ഏപ്രില് (H.S.)
ഈ വർഷത്തെ വിഷുവിനെ വരവേല്ക്കാൻ മികച്ച ഓഫറുകളുമായി ലുലുവില് വിഷു ഓഫർ സെയില് ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റില് നിന്ന് നിത്യോപയോഗ സാധനങ്ങളും പലവഞ്ജന സാധനങ്ങളും ഓഫറില് വാങ്ങാം.
വിഷുവിന് പായസം തയ്യാറാക്കുന്നതിന് ആവശ്യമായ വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്.
ലുലു ഒരുക്കുന്ന 799 രൂപയുടെ വിഷുക്കണി കിറ്റ് ലുലു ഹൈപ്പർമാർക്കറ്റില് ലഭ്യമാണ്. വിഷുക്കണിക്ക് ആവശ്യമായ കണിവെള്ളരി, തേങ്ങ, മുന്തിരി, തുടങ്ങി സമൃദ്ധമായ പഴം-പച്ചക്കറി വിഭവങ്ങളും കസവ് മുണ്ടും കണ്ണാടിയും അടങ്ങുന്നതാണ് വിഷുക്കണി കിറ്റ്. ഏപ്രില് 13 മുതല് വിഷുക്കണി കിറ്റ് ലുലു സ്റ്റോറുകളില് ലഭ്യമാണ്. 549 രൂപയ്ക്ക് പാലട പ്രഥമനും, പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25 ലധികം വിഭവങ്ങളുമായി വിഷു സ്പെഷ്യല് സദ്യയും ലുലുവില് ഒരുക്കിയിട്ടുണ്ട്. 7306112600, 7306112599 എന്ന വാട്സ് ആപ്പ് നമ്പറുകള് വഴി സദ്യ മുൻകൂട്ടി ഓർഡർ ചെയ്യാം.
വിഷു സദ്യ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വിഷുദിനത്തില് രാവിലെ 11 മുതല് ഉച്ചയ്ക്ക് 2 മണി വരെ ലുലു ഹൈപ്പർമാർക്കറ്റില് നിന്ന് നേരിട്ട് സദ്യവാങ്ങാം. ലുലു ഫാഷൻ സ്റ്റോറില് വിഷു സ്പെഷ്യല് മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും ഓഫറില് ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും വിഷു ഓഫർ വില്പ്പനയിലൂടെ മികച്ച ഓഫറോടെ ലുലു കണക്ട് സ്റ്റോറില് നിന്ന് വാങ്ങാൻ സാധിക്കും.
പാലക്കാട് ലുലുവിലും ഓഫർ
വിഷുവിനെ വരവേല്ക്കാനൊരുങ്ങി പാലക്കാട് ലുലുവും. നിത്യോപയോഗ സാധനങ്ങളും പലവഞ്ജന സാധനങ്ങളും വിഷുവിന് പായസം തയ്യാറാക്കുന്നതിന് ആവശ്യമായ വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്.
പ്രവാസലോകത്ത് വിഷു കേമമാക്കാൻ കൂടുതല് വിമാനങ്ങളില് ഭക്ഷ്യോത്പന്നങ്ങള് എത്തിച്ച് ലുലു
കൊച്ചി: പ്രവാസി മലയാളികള്ക്ക് ഗള്ഫ് രാജ്യങ്ങളില് വിഷുവിന് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തില്, പ്രത്യേക കാർഗോ വിമാനങ്ങളില് പഴം - പച്ചക്കറികളുടെ കയറ്റുമതി തുടങ്ങി.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷു ഒരുക്കുവാനുള്ള പഴം-പച്ചക്കറി ഉത്പ്പന്നങ്ങള് എത്തിക്കുന്നത്. കൂടുതല് കാർഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണിലധികം കാർഷികോത്പ്പന്നങ്ങള് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 11: 45ന് കുവൈറ്റ് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടണ് കാർഷികോത്പ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില് നിന്ന് മടങ്ങി.
വൈകിട്ട് 8 ന് നാഷണല് എയർവേയിസിന്റെ പ്രത്യേക വിമാനത്തില് 100 ടണ് പഴം-പച്ചക്കറി ഉത്പ്പന്നങ്ങളും കയറ്റിയച്ചു. എമിറേറ്റ്സ്, ഇത്തിഹാദ് ഉള്പ്പടെയുള്ള വിമാന സർവീസുകള് വഴിയാണ് ഉത്പന്നങ്ങള് എത്തിക്കുന്നത്. യുഎഇ ഉള്പ്പടെയുള്ള വിവിധ ഗള്ഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളില് സുഗമമായ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. സമൃദ്ധമായി വിഷു സദ്യയ്ക്കും വിഷുക്കണി വിഭവങ്ങള് ഒരുക്കുവാനും ജി.സി.സിയിലെ ലുലു സ്റ്റോറുകളെ സജ്ജമാക്കുകയാണ് ലുലു.
വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും യാതൊരു ആശങ്ക വേണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗള്ഫ് മേഖലയില് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയാണ് ലുലു. വിഷുവിന് ആവശ്യമായ വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങള്, വിഷുക്കണി ഒരുക്കുവാൻ ആവശ്യമായ കണി വെള്ളരി, കണിക്കൊന്ന ഉള്പ്പടെ എല്ലാ കാർഷിക വിഭവങ്ങളും ലുലു സ്റ്റോറുകളില് സുലഭമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR